മലയാളി താരങ്ങളായ നീരജ് മാധവ്, പ്രിയാമണി എന്നിവരും മനോജ് ബാജ്പെയ് അടക്കമുള്ള ബോളിവുഡ് താരങ്ങളും അണിനിരന്ന ജനപ്രിയ സീരിസ് ദി ഫാമിലി മാനിന്‍റെ രണ്ടാംഭാഗം അടുത്തമാസം. രാജും ഡികെയും ചേര്‍ന്നൊരുക്കിയ വെബ് സീരിസ് ഫെബ്രുവരി 12 മുതല്‍ ആമസോണ്‍ പ്രൈമില്‍ സ്ട്രീം ചെയ്‌ത് തുടങ്ങും. ഏറെ നിഗൂഡതകള്‍ ഒളിപ്പിച്ച് ഒരുക്കിയാണ് രണ്ടാം ഭാഗമെത്തുന്നത്. ആദ്യ സീസണില്‍ മനോജ് ബാജ്‌പേയും പ്രിയാമണിയുമായിരുന്നു കേന്ദ്രകഥാപാത്രങ്ങളായെത്തിയത്. രണ്ടാം സീസണില്‍ നടി സാമന്ത അക്കിനേനിയും അഭിനയിച്ചിട്ടുണ്ട്. സമന്തയുടെ ആദ്യ ഡിജിറ്റല്‍ എന്‍ട്രി കൂടിയാണ് ഫാമിലി മാനിലൂടെ നടക്കാന്‍ പോകുന്നത്.
- " class="align-text-top noRightClick twitterSection" data="">
കഴിഞ്ഞ വര്‍ഷം സെപ്തംബറിലാണ് സീരിസിന്‍റെ ആദ്യ ഭാഗം റിലീസ് ചെയ്‌തത്. പത്ത് എപ്പിസോഡുകളുമായെത്തിയ ആദ്യ സീസണ്‍ മികച്ച പ്രതികരണമായിരുന്നു നേടിയത്. ഇസ്‌ലാമോഫോബിയ പരത്തുന്നു എന്ന പേരില്‍ സീരിസിന് ഒരിടയ്‌ക്ക് നേരെ വിമര്‍ശനവും ഉയര്‍ന്നിരുന്നു. ടിടി സീരിസുകള്‍ക്കുള്ള ആദ്യ ഫിലിം ഫെയര്‍ അവാര്‍ഡില്‍ നിരവധി പുരസ്‌കാരങ്ങളും ദി ഫാമിലി മാന്‍ നേടി. മികച്ച (നിരൂപക) സീരീസ്, മികച്ച (നിരൂപക) സംവിധായകൻ, മികച്ച (നിരൂപക) നടി, മികച്ച (നിരൂപക) നടൻ എന്നീ വിഭാഗങ്ങളിലായിരുന്നു ദി ഫാമിലി മാന്‍റെ പുരസ്‌കാര നേട്ടം.