മനോജ് ബാജ്പേയി കേന്ദ്രകഥാപാത്രമാകുന്ന ദി ഫാമിലി മാൻ 2 വിന്‍റെ ട്രെയിലർ പുറത്തുവിട്ടതിന് പിന്നാലെ സീരീസിനെതിരെ വ്യാപക പ്രതിഷേധമാണ് തമിഴ്‌നാട്ടിലുടനീളം ഉയർന്നത്. സീരീസ് തമിഴ് വിരുദ്ധമാണെന്നും തമിഴരെ തീവ്രവാദികളായി ചിത്രീകരിച്ചെന്നുമാണ് ആരോപണം. സീരീസ് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്നാട് മന്ത്രി മനോ തങ്കരാജ്, രാജ്യസഭ എംപി വൈക്കോ, നാം തമിലർ കച്ചി സ്ഥാപകൻ സീമാൻ എന്നിവർ കേന്ദ്രസർക്കാരിനെ സമീപിച്ചിരുന്നു.
എന്നാൽ, വിവാദങ്ങളിൽ പ്രതികരണവുമായി സീരീസിന്‍റെ സംവിധായകരായ രാജും ഡികെയും മനോജ് ബാജ്‌പേയി, സാമന്ത അക്കിനേനി തുടങ്ങിയ താരങ്ങളും രംഗത്തെത്തിയിരിക്കുകയാണ്. വർഷങ്ങൾ നീണ്ട പ്രയത്‌നത്തിലാണ് സീരീസ് നിർമിച്ചത്. എല്ലാവരും ആദ്യം റിലീസ് വരെ ക്ഷമയോടെ ഇരിക്കാനും ഒന്നാം സീസണിലെ പോലെ സമതുലിതമായതും മികച്ചതുമായ കഥയാണ് രണ്ടാം ഭാഗത്തിലുള്ളതെന്നും അണിയറപ്രവർത്തകർ അറിയിച്ചു. രണ്ടാം എപ്പിസോഡ് കണ്ടുകഴിഞ്ഞാൽ അത് നിങ്ങൾക്ക് മനസിലാകുമെന്നും സംവിധായകർ പുറത്തുവിട്ട പ്രസ്‌താവനയിൽ വിശദമാക്കുന്നു.
-
What #TheFamilyMan2 directors’ @rajndk had to say about the current issue in their latest interview with Times of India. pic.twitter.com/d69IXeqSay
— LetsOTT GLOBAL (@LetsOTT) May 24, 2021 " class="align-text-top noRightClick twitterSection" data="
">What #TheFamilyMan2 directors’ @rajndk had to say about the current issue in their latest interview with Times of India. pic.twitter.com/d69IXeqSay
— LetsOTT GLOBAL (@LetsOTT) May 24, 2021What #TheFamilyMan2 directors’ @rajndk had to say about the current issue in their latest interview with Times of India. pic.twitter.com/d69IXeqSay
— LetsOTT GLOBAL (@LetsOTT) May 24, 2021
"ട്രെയിലറിലെ ഏതാനും രംഗങ്ങൾ കണ്ട് പലരും ചില അനുമാനങ്ങളിലും അഭിപ്രായങ്ങളിലുമെത്തി. ഞങ്ങളുടെ താരങ്ങളിൽ ലീഡ് റോളിലുള്ളവരും അണിയറപ്രവർത്തകരും മറ്റും തമിഴരാണ്. തമിഴ് ജനതയുടെയും ആ സംസ്കാരത്തിന്‍റെയും വികാരങ്ങളെക്കുറിച്ച് ഞങ്ങൾക്ക് നല്ല ധാരണയുണ്ട്, മാത്രമല്ല തമിഴ് ജനതയോട് അങ്ങേയറ്റം സ്നേഹവും ആദരവുമുണ്ട്," പ്രസ്‌താവനയിൽ ദി ഫാമിലി മാൻ 2 ടീം വ്യക്തമാക്കി.
More Read: ദി ഫാമിലിമാൻ 2 നിരോധിക്കണമെന്നാവിശ്യപെട്ട് കേന്ദ്രത്തിന് തമിഴ്നാട് സർക്കാർ കത്തയച്ചു
തമിഴ് പുലികളെ ഐഎസ് ഭീകരരായും തമിഴരെ തീവ്രവാദികളായും അവതരിപ്പിക്കുന്നുവെന്നും സീരീസിലെ ലൊക്കേഷൻ ചെന്നൈയായത് യാദൃശ്ചികമല്ലെന്നും വാദങ്ങൾ ഉയർന്നിരുന്നു. ജൂൺ നാലിനാണ് ആമസോൺ പ്രൈമില്‍ സീരീസ് റിലീസിനെത്തുന്നത്.