ETV Bharat / sitara

നടി ആയതിനാല്‍ താമസിക്കാന്‍ വീട് വാടകയ്ക്ക് ചോദിച്ചാല്‍ കിട്ടില്ലെന്ന് തപ്‌സി പന്നു - thapssi pannu

വാടകയ്ക്ക് വീട് തരാന്‍ ആളുകള്‍ മടികാണിക്കുന്നത് ആദ്യമൊക്കെ തനിക്ക് വളരെ അരോചകമായി തോന്നുമായിരുന്നെന്നും തപ്സി പന്നു

നടി ആയതിനാല്‍ താമസിക്കാന്‍ വീട് വാടകയ്ക്ക് ചോദിച്ചാല്‍ കിട്ടില്ലെന്ന് തപ്‌സി പന്നു
author img

By

Published : Jun 8, 2019, 9:17 PM IST

ഒരു സിനിമ പ്രദര്‍ശനത്തിന് എത്തിയാല്‍ 500 രൂപ പണം മുടക്കി ഞങ്ങളെ തിയേറ്ററില്‍ പോയി കാണാം. പക്ഷെ, താമസിക്കാന്‍ ഒരു വീട് വാടകയ്ക്ക് ചോദിച്ചാല്‍ കിട്ടില്ല. ഒരു നടിയായത് കൊണ്ടുമാത്രം വാടകയ്ക്ക് വീട് കിട്ടുന്നില്ലെന്ന നിരാശ പങ്കുവെച്ചിരിക്കുകയാണ് നടി തപ്‌സി പന്നു. ഞങ്ങള്‍ വാടകയ്ക്ക് ഒരു വീട് ചോദിച്ചാല്‍ തരാന്‍ എല്ലാവര്‍ക്കും ബുദ്ധിമുട്ടാണെന്നും തപ്സി പന്നു. നേരിട്ട ഏറ്റവും വലിയ പ്രശ്നം ഒരു വീട് കിട്ടാനായിരുന്നു. പങ്കാളിയില്ലാതെ ഒറ്റയ്ക്ക് താമസിക്കുന്ന നടിമാര്‍ക്ക് വീട് തരാന്‍ ആരും തയ്യാറല്ല. അതിന് കാരണം ഞങ്ങള്‍ ചെയ്യുന്ന ജോലിയില്‍ അവര്‍ക്കുള്ള വിശ്വാസമില്ലായ്മയാണെന്നും തപ്‌സി പറയുന്നു.

സിനിമയില്‍ 500 രൂപ വരെ മുടക്കി അവര്‍ ഞങ്ങളെ തീയ്യേറ്ററില്‍ കാണും, വേദികളില്‍ ഞങ്ങളുടെ ലൈവ് ഷോകള്‍ കാണാനും വരും. എന്നാല്‍ അതേസ്ഥലത്ത് ഞങ്ങളെ താമസിപ്പിക്കാന്‍ അവര്‍ക്ക് സമ്മതമല്ല. ആദ്യമൊക്കെ ഇത് തനിക്ക് വളരെ അരോചകമായി തോന്നുമായിരുന്നെന്നും താരം പറഞ്ഞു. നിലവില്‍ ഹൈദരാബാദില്‍ സഹോദരിക്കൊപ്പമാണ് തപ്സി പന്നു താമസിക്കുന്നത്. അടുത്തിടെ എത്തിയ പിങ്ക്, ബേബി, നാം ഷബാന തുടങ്ങിയ ചിത്രങ്ങളിലെ ഗംഭീര പ്രകടനങ്ങളിലൂടെ ബോളിവുഡിലെ ശക്തരായ നായികമാരുടെ നിരയിലേക്ക് തപ്സി എത്തിയിട്ടുണ്ട്.

Intro:Body:Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.