ഇടുക്കി : പീരുമേട് പരുന്തുംപാറയിൽ കടുവയുടെ സാന്നിധ്യം ഉണ്ടായതോടെ ഭീതിയിലായി പ്രദേശവാസികളും ഇതുവഴി കടന്നുപോകുന്ന വിനോദസഞ്ചാരികളും. നിരവധിപേർ തിങ്ങിപ്പാർക്കുന്ന ജനവാസമേഖല കൂടിയാണ് ഇവിടം. രാത്രിയിലും പകലുമായി വിനോദസഞ്ചാരികൾ ഉൾപ്പെടെയുള്ളവർ ഇതുവഴി യാത്ര ചെയ്യുന്നു.
ഇവരെല്ലാം കടന്നുപോകുന്ന പ്രധാന പാതയിലാണ് കഴിഞ്ഞദിവസം കടുവയെ കണ്ടതും. കുറച്ചു നാളുകളായി മേഖലയിൽ വന്യമൃഗ സാന്നിധ്യം പതിവാണ്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
വാഗമൺ, തേക്കടി തുടങ്ങിയ ടൂറിസ്റ്റ് കേന്ദ്രത്തിലേക്ക് പോകുന്ന വിനോദസഞ്ചാരികളിൽ ഭൂരിഭാഗവും പരുന്തുംപാറയിൽ എത്തുന്നുണ്ട്. കൂടാതെ മകരവിളക്ക് ദർശിക്കാൻ നിരവധി ഭക്തർ എത്തുന്നതും ഇവിടെയാണ്. ഈ മേഖലയിൽ വളർത്തുമൃഗങ്ങളെ അടക്കം മുൻപ് കടുവ പിടികൂടിയിട്ടുണ്ട്. കാട്ടാനയുടെ ശല്യവും പതിവാണെന്ന് പ്രദേശവാസികള്‍ പറയുന്നു.
വന്യമൃഗങ്ങൾ ജനവാസ മേഖലയിലേക്ക് ഇറങ്ങാതിരിക്കാൻ വനംവകുപ്പിന്‍റെ ഭാഗത്തുനിന്ന് യാതൊരു നടപടിയും ഉണ്ടാകുന്നില്ലെന്ന പരാതി ശക്തമാണ്. ആർആർടി സംഘം ഉൾപ്പെടെ ഉണ്ടെങ്കിലും ഇതൊന്നും വേണ്ട വിധം പ്രയോജനപ്പെടുന്നില്ലെന്ന് നാട്ടുകാർ പറയുന്നു. പരുന്തുംപാറയിലെ സമീപപ്രദേശങ്ങളിൽ കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചതോടെ മുമ്പ് വനം വകുപ്പ് ഇവിടെ കൂട് സ്ഥാപിച്ചു എങ്കിലും കടുവയെ പിടികൂടാൻ കഴിഞ്ഞില്ല.
Also Read: പത്തനംതിട്ടയിൽ വനംവകുപ്പ് കെണിയില്‍ പുലി കുടുങ്ങി; ആശ്വാസത്തില്‍ നാട്ടുകാര്‍