മുംബൈ: സോനു സൂദിനെ കാണാന്‍ തെലങ്കാനയില്‍ നിന്നും കാൽനടയായി മുംബൈയിലേക്ക് യാത്രചെയ്ത് ആരാധകന്‍. തന്‍റെ പ്രിയ താരം സോനു സൂദിനെ കണ്ട് സഹായം അഭ്യര്‍ഥിക്കാനാണ് തെലങ്കാനിലെ വികരബാദ് സ്വദേശിയായ വെങ്കടേശ് എന്ന ബാലന്‍ മുംബൈയിലേക്ക് യാത്രചെയ്യുന്നത്.
കൊവിഡ് കാലത്ത് തിരിച്ചടവ് മുടങ്ങിയതോടെ കുടുംബത്തിന്‍റെ ഏക സാമ്പത്തിക ശ്രോതസായ അച്ഛന്‍റെ ഓട്ടോ റിക്ഷ പണം ഇടപാടുകാര്‍ കൊണ്ടുപോയി. ഈ സാഹചര്യത്തിലാണ് വെങ്കടേശിന്‍റെ യാത്ര.
എട്ട് ദിവസം കൊണ്ട് ഹൈദരാബാദില്‍ നിന്നും ഇതുവരെ വരെ 400 കിലോമീറ്റര്‍ ദൂരമാണ് വെങ്കടേശ് നടന്ന് തീര്‍ത്തത്. ചൊവ്വാഴ്‌ച സോലാപൂരിലെത്തി. പകല്‍ മുഴുവന്‍ യാത്ര .രാത്രി ഏതെങ്കിലും ക്ഷേത്രത്തിന്‍റെ അഭയകേന്ദ്രത്തില്‍. വെങ്കടേശിന്‍റെ കഥ കേട്ടവര്‍ അവന് ഭക്ഷണവും താമസവും തരപ്പെടുത്തി നല്‍കി.
Also Read: ആശുപത്രികളില്‍ ഓക്‌സിജന്‍ പ്ലാന്‍റ് യാഥാര്‍ഥ്യമാക്കി സോനു സൂദ്
സോനു സൂദ് ജനങ്ങള്‍ക്ക് ദൈവത്തെ പോലെയാണ്. നിരവധി ആളുകള്‍ക്ക് അദ്ദേഹം സഹായം ചെയ്യുന്നു. അദ്ദേഹത്തെ കണ്ട് ഒരു സെല്‍ഫിയെടുക്കണമെന്നാണ് വെങ്കടേശിന്‍റെ ആഗ്രഹം. ജൂൺ ഒന്നിനാണ് വെങ്കിടേശ് യാത്ര തിരിച്ചത്. മുംബൈ വരെ കാല്‍ നടയായി പോകാനാണ് തീരുമാനമെന്നും വെങ്കടേശ് പറഞ്ഞു.