ETV Bharat / sitara

മിസ്‌ഡ് കോള്‍ ക്യാമ്പയിനെ വിശ്വസിക്കരുത്: ബോളിവുഡ് നടി സ്വര ഭാസ്‌കര്‍ - Swara Bhaskar bollywood actor

മിസ്‌ഡ് കോളിലൂടെയുള്ള അഭിപ്രായ തെരഞ്ഞെടുപ്പ് വ്യാജമാണെന്ന് തെളിയിക്കുന്ന തരത്തിലുള്ള ഏതാനും സ്‌ക്രീന്‍ ഷോട്ടുകളും താരത്തിന്‍റെ ട്വീറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ബോളിവുഡ് നടി സ്വര ഭാസ്‌കര്‍  സ്വര ഭാസ്‌കര്‍  ബിജെപിയുടെ മിസ്‌ഡ് കോള്‍ ക്യാമ്പെയ്‌ൻ  മിസ്‌ഡ് കോള്‍ ക്യാമ്പെയ്‌ൻ  ബിജെപിയുടെ ക്യാംപെയിനിനെതിരെ സ്വര  Swara Bhaskar tweeted against BJP's Missed Call Campaign  Swara Bhaskar tweeted against Missed Call Campaign  Swara Bhaskar  Swara Bhaskar bollywood actor  Swara Bhaskar tweet on CAA
ബോളിവുഡ് നടി സ്വര ഭാസ്‌കര്‍
author img

By

Published : Jan 5, 2020, 2:43 PM IST

ബിജെപിയുടെ മിസ്‌ഡ് കോള്‍ ക്യാമ്പയിനെ വിശ്വസിക്കരുതെന്ന് ബോളിവുഡ് നടി സ്വര ഭാസ്‌കര്‍. കഴിഞ്ഞ ദിവസം പൗരത്വ ഭേദഗതി നിയമത്തിന് പിന്തുണ തേടി ബിജെപി തുടങ്ങിവച്ച മിസ്‌ഡ് കോള്‍ ക്യാമ്പയിനെതിരെയാണ് താരത്തിന്‍റെ ട്വീറ്റ്. "ഒരിക്കലും ഒരു മിസ്‌ഡ് കോള്‍ ക്യാമ്പയിനെ വിശ്വസിക്കരുത്," പരാജയം എന്ന ഹാഷ്‌ ടാഗിനൊപ്പം സ്വര ഭാസ്‌കർ പങ്കുവെച്ച ട്വീറ്റിൽ മിസ്‌ഡ് കോളിലൂടെയുള്ള അഭിപ്രായ തെരഞ്ഞെടുപ്പ് വ്യാജമാണെന്ന് തെളിയിക്കുന്ന തരത്തിലുള്ള ഏതാനും സ്‌ക്രീന്‍ ഷോട്ടുകളും ഉൾപ്പെടുത്തിയിട്ടുണ്ട്.

രാജ്യത്ത് കടുത്ത പ്രതിഷേധം നടക്കുന്ന പൗരത്വ ഭേദഗതി നിയമത്തിൽ ജനങ്ങളുടെ പിന്തുണ അറിയിക്കാൻ ഒരു നമ്പരിലേക്ക് മിസ്‌ഡ് കോള്‍ ചെയ്യുകയെന്നുള്ള വാർത്ത കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുകയാണ്. ഇതിനെതിരെ നവമാധ്യമങ്ങളിൽ കടുത്ത പ്രതികരണങ്ങളും നടക്കുന്നുണ്ട്. പൗരത്വ ഭേദഗതി നിയമം മുസ്‌ലീം മത വിഭാഗത്തിനെതിരെയാണെന്നും ഇത് രാജ്യത്തെ വിഭജിക്കുകയാണെന്നും നിയമം പിൻവലിക്കണമെന്നും ആവശ്യപ്പെട്ട് നടന്ന പ്രതിഷേധ പരിപാടികളിൽ തുടക്കം മുതലേ സജീവമാണ് സ്വര ഭാസ്‌കർ.

Intro:Body:Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.