ETV Bharat / sitara

സുശാന്ത് സിംഗിന്‍റെ മരണം; എല്ലാ പ്രതീക്ഷകളും സിബിഐയിലാണെന്ന് സഹോദരി - സുശാന്ത് സിംഗ് സഹോദരി ശ്വേത

സുശാന്ത് സിംഗ് രജ്‌പുത്തിന്‍റേത് കൊലപാതകമല്ല ആത്മഹത്യ തന്നെയാണെന്ന് വ്യക്തമാക്കി സിബിഐക്ക് ആള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ ഫോറന്‍സിക് വിദഗ്‌ധ സംഘം റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു

sushant sister on aiims reports  shweta singh kriti on aiims report  sushant family reacts on aiims report  ssr case  ssr forensic report  sushant aiims report  സുശാന്ത് സിംഗ് കേസ്  സുശാന്ത് സിംഗ് കേസ് വാര്‍ത്തകള്‍  സുശാന്ത് സിംഗ് സഹോദരി ശ്വേത  സുശാന്ത് സിംഗ് വാര്‍ത്തകള്‍
സുശാന്ത് സിംഗ് കേസ്, എല്ലാ പ്രതീക്ഷകളും സിബിഐയിലാണെന്ന് സഹോദരി
author img

By

Published : Oct 4, 2020, 7:58 PM IST

ബോളിവുഡ് നടന്‍ സുശാന്ത് സിംഗ് രജ്‌പുത്തിന്‍റേത് കൊലപാതകമല്ല ആത്മഹത്യ തന്നെയാണെന്ന് വ്യക്തമാക്കി സിബിഐക്ക് ആള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ ഫോറന്‍സിക് വിദഗ്‌ധ സംഘം റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ആത്മഹത്യയാണെന്ന വിവരം പുറത്ത് വന്നതോടെ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് സഹോദരി ശ്വേത സിംഗ് കൃതി. 'എല്ലാം പരീക്ഷണങ്ങളായി കണക്കാക്കുന്നുവെന്നും ദൈവത്തില്‍ വിശ്വാസമുണ്ടെന്നും സിബിഐയിലാണ് പ്രതീക്ഷയെന്നുമാണ്' ശ്വേത പ്രതികരിച്ചത്. ശ്വേതയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റിന് താഴെ പിന്തുണയറിച്ച് സുശാന്തിന്‍റെ മുന്‍ കാമുകി അങ്കിത ലോഖണ്ഡെയും എത്തിയിരുന്നു. കൂടാതെ നടന്‍റെ ആരാധകരും പിന്തുണയറിയിച്ചിട്ടുണ്ട്. 'സിബിഐ ഞങ്ങള്‍ക്ക് സത്യം അറിയണം' എന്നാണ് താരത്തിന്‍റെ ഒരു ആരാധകന്‍ കമന്‍റ് ചെയ്തത്. സുശാന്തിന്‍റെ ശരീരത്തില്‍ മുറിവുകളോ പിടിവലി നടന്നതിന്‍റെ ലക്ഷണങ്ങളോ ഉണ്ടായിരുന്നില്ലെന്നും കഴുത്തില്‍ തുണി കുരുങ്ങിയതിന്‍റെ പാടുകള്‍ മാത്രമായിരുന്നു ഉണ്ടായിരുന്നതെന്നും എയിംസ് ഫോറന്‍സിക് വിഭാഗം തലവന്‍ ഡോ.ഗുപ്‌ത കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞിരുന്നു. മുംബൈയിലെ അപ്പാര്‍ട്ട്മെന്‍റില്‍ ജൂണ്‍ നാലിനാണ് സുശാന്തിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കേസ് അന്വേഷിച്ച മുംബൈ പൊലീസും ആദ്യം ആത്മഹത്യയാണെന്ന നിഗമനത്തിലാണ് എത്തിച്ചേര്‍ന്നത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.