ബോളിവുഡ് യുവനടന്‍ സുശാന്ത് സിങ് രജ്‌പുത്തിന്‍റെ വിയോഗം വലിയ ആഘാതമാണ് ഇന്ത്യന്‍ സിനിമയിലുണ്ടാക്കിയത്. സുശാന്തിന്‍റെ മരണം സംബന്ധിച്ച് ദുരൂഹതകള്‍ നിലനില്‍ക്കുന്നതിനാല്‍ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്. ഇന്ത്യന്‍ സിനിമാ മേഖലക്കും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും സുശാന്ത് നല്‍കിയ സംഭാവനകള്‍ പരിഗണിച്ച് അമേരിക്കയിലെ കാലിഫോര്‍ണിയ സ്റ്റേറ്റ് അസംബ്ലി സുശാന്തിന് ആദരവൊരുക്കി. സുശാന്തിന്‍റെ സഹോദരി ശ്വേത സിംഗ് കീര്‍ത്തിയാണ് ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. സുശാന്തിന്‍റെ സ്മരണയ്ക്കായി ബഹുമതി ഏറ്റുവാങ്ങിയതും ശ്വേത സിംഗ് തന്നെയാണ്.
- " class="align-text-top noRightClick twitterSection" data="
">
'ഇന്ത്യന്‍ സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് കാലിഫോര്‍ണിയ, എന്‍റെ സഹോദരന്‍ സമൂഹത്തിന് നല്‍കിയ സമഗ്ര സംഭാവനയെ അംഗീകരിക്കുന്നു. കാലിഫോര്‍ണിയ നമ്മോടൊപ്പമുണ്ട്... നിങ്ങളോ? കാലിഫോര്‍ണിയ നിങ്ങളുടെ പിന്തുണക്ക് നന്ദി' സര്‍ട്ടിഫിക്കറ്റിന്‍റെ ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചുകൊണ്ട് ശ്വേത കുറിച്ചു.