ETV Bharat / sitara

സുശാന്തിന്‍റെ പിതാവിന്‍റെ പരാതിയിൽ നടി റിയ ചക്രബർത്തിക്കെതിരെ എഫ്‌ഐആർ

author img

By

Published : Jul 28, 2020, 7:43 PM IST

ആത്മഹത്യാ പ്രേരണാകുറ്റം സഹിതം വിവിധ വകുപ്പുകൾ ചുമത്തിയാണ് റിയക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്‌തത്. കൂടാതെ, മുംബൈ പൊലീസിന്‍റെ അന്വേഷണത്തിൽ തൃപ്‌തരല്ലെന്ന് അറിയിച്ച് സുശാന്തിന്‍റെ കുടുംബം പട്‌ന പൊലീസിന് പരാതി നൽകി. ഇതേ തുടർന്ന് നാല് ബിഹാർ പൊലീസുകാരെ മുംബൈയിലേക്ക് അയച്ചു

sushant singh rajput  sushant singh rajput latest news  sushant death case  sushants family on investigation results  സുശാന്ത് സിംഗ് രജ്‌പുത്  നടി റിയ ചക്രബർത്തി  റിയ ചക്രബർത്തിക്കെതിരെ എഫ്‌ഐആർ  പിതാവ് സഞ്ജയ് സിംഗ്  പട്‌നയിലെ രാജീവ് നഗർ പൊലീസ് സ്റ്റേഷൻ  കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ  സുശാന്തിന്‍റെ കുടുംബം  സുശാന്തിന്‍റെ പിതാവിന്‍റെ പരാതി  Bihar police sends four cops to Mumbai  Sushant Singh Rajput death  FIR filed against Rhea Chakraborty  sushant father sanjay singh compliant
റിയ ചക്രബർത്തിക്കെതിരെ എഫ്‌ഐആർ

മുംബൈ: സുശാന്ത് സിംഗ് രജ്‌പുത്തിന്‍റെ മരണവുമായി ബന്ധപ്പെട്ട് നടി റിയ ചക്രബർത്തിക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്‌തു. താരത്തിന്‍റെ പിതാവ് സഞ്ജയ് സിംഗ് പട്‌നയിലെ രാജീവ് നഗർ പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സുശാന്തിന്‍റെ കാമുകിയായിരുന്ന റിയക്കെതിരെ കേസെടുത്തത്. ആത്മഹത്യാ പ്രേരണാകുറ്റം സഹിതം വിവിധ വകുപ്പുകൾ നടിക്കെതിരെ ചുമത്തിയിട്ടുണ്ട്. സുശാന്തിന്‍റെ പിതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അഞ്ച് പേജുള്ള എഫ്‌ഐആറാണ് ബിഹാർ പൊലീസ് രജിസ്റ്റർ ചെയ്‌തത്. ആരോഗ്യപ്രശ്‌നങ്ങൾ മൂലം സഞ്ജയ് സിംഗിന് മുംബൈ വരെ യാത്ര ചെയ്യാൻ സാധിക്കാത്തതിനാൽ പട്‌ന സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു.

  • FIR registered against actor Rhea Chakraborty under various sections, including abetment of suicide, on the complaint of #SushantSinghRajput's father: Sanjay Singh, Inspector General, Patna Central Zone

    — ANI (@ANI) July 28, 2020 " class="align-text-top noRightClick twitterSection" data="

FIR registered against actor Rhea Chakraborty under various sections, including abetment of suicide, on the complaint of #SushantSinghRajput's father: Sanjay Singh, Inspector General, Patna Central Zone

— ANI (@ANI) July 28, 2020 ">

അതേ സമയം, ഏതാനും ദിവസങ്ങൾക്ക് മുമ്പ് സുശാന്ത് സിംഗ് രജ്‌പുത്തിന്‍റെ മരണത്തിൽ സിബിഐ അന്വേഷണം വേണമെന്ന് റിയ ചക്രബർത്തി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായോട് സമൂഹമാധ്യമങ്ങളിലൂടെ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, മുംബൈ പൊലീസിന്‍റെ അന്വേഷണത്തിൽ തൃപ്‌തരല്ലെന്ന് അറിയിച്ച് സുശാന്തിന്‍റെ കുടുംബം പട്‌ന പൊലീസിന് പരാതി നൽകുകയും തുടർന്ന് നാല് ബിഹാർ പൊലീസുകാരെ മുംബൈയിലേക്ക് അയക്കുകയും ചെയ്‌തു. നടൻ മരിച്ച് ഒരു മാസം പിന്നിട്ടിട്ടും, കേസിൽ വലിയ പുരോഗതിയില്ലെന്നും താരത്തിന്‍റെ മാനസിക നിലയാണ് മരണകാരണമെന്ന തരത്തിലാണ് അന്വേഷണം നടത്തുന്നതെന്നും ചൂണ്ടിക്കാട്ടിയാണ് പട്‌നയിൽ നിന്നും പൊലീസുകാരെ മുംബൈയിലേക്ക് അയച്ചത്.

മുംബൈ: സുശാന്ത് സിംഗ് രജ്‌പുത്തിന്‍റെ മരണവുമായി ബന്ധപ്പെട്ട് നടി റിയ ചക്രബർത്തിക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്‌തു. താരത്തിന്‍റെ പിതാവ് സഞ്ജയ് സിംഗ് പട്‌നയിലെ രാജീവ് നഗർ പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സുശാന്തിന്‍റെ കാമുകിയായിരുന്ന റിയക്കെതിരെ കേസെടുത്തത്. ആത്മഹത്യാ പ്രേരണാകുറ്റം സഹിതം വിവിധ വകുപ്പുകൾ നടിക്കെതിരെ ചുമത്തിയിട്ടുണ്ട്. സുശാന്തിന്‍റെ പിതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അഞ്ച് പേജുള്ള എഫ്‌ഐആറാണ് ബിഹാർ പൊലീസ് രജിസ്റ്റർ ചെയ്‌തത്. ആരോഗ്യപ്രശ്‌നങ്ങൾ മൂലം സഞ്ജയ് സിംഗിന് മുംബൈ വരെ യാത്ര ചെയ്യാൻ സാധിക്കാത്തതിനാൽ പട്‌ന സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു.

  • FIR registered against actor Rhea Chakraborty under various sections, including abetment of suicide, on the complaint of #SushantSinghRajput's father: Sanjay Singh, Inspector General, Patna Central Zone

    — ANI (@ANI) July 28, 2020 " class="align-text-top noRightClick twitterSection" data=" ">

അതേ സമയം, ഏതാനും ദിവസങ്ങൾക്ക് മുമ്പ് സുശാന്ത് സിംഗ് രജ്‌പുത്തിന്‍റെ മരണത്തിൽ സിബിഐ അന്വേഷണം വേണമെന്ന് റിയ ചക്രബർത്തി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായോട് സമൂഹമാധ്യമങ്ങളിലൂടെ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, മുംബൈ പൊലീസിന്‍റെ അന്വേഷണത്തിൽ തൃപ്‌തരല്ലെന്ന് അറിയിച്ച് സുശാന്തിന്‍റെ കുടുംബം പട്‌ന പൊലീസിന് പരാതി നൽകുകയും തുടർന്ന് നാല് ബിഹാർ പൊലീസുകാരെ മുംബൈയിലേക്ക് അയക്കുകയും ചെയ്‌തു. നടൻ മരിച്ച് ഒരു മാസം പിന്നിട്ടിട്ടും, കേസിൽ വലിയ പുരോഗതിയില്ലെന്നും താരത്തിന്‍റെ മാനസിക നിലയാണ് മരണകാരണമെന്ന തരത്തിലാണ് അന്വേഷണം നടത്തുന്നതെന്നും ചൂണ്ടിക്കാട്ടിയാണ് പട്‌നയിൽ നിന്നും പൊലീസുകാരെ മുംബൈയിലേക്ക് അയച്ചത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.