മുംബൈ : പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് അപേക്ഷയുമായി പ്രമുഖ നടിയും നര്‍ത്തകിയുമായ സുധ ചന്ദ്രന്‍. തന്നെ പോലുള്ള മുതിര്‍ന്ന പൗരന്‍മാര്‍ക്ക് പ്രത്യേക കാര്‍ഡ് നല്‍കി വിമാനത്താവളത്തിലെ പരിശോധനയില്‍ നിന്ന് ഒഴിവാക്കണമെന്ന അഭ്യര്‍ഥനയുമാണ് നടി രംഗത്തെത്തിയിരിക്കുന്നത്. വിമാനത്താവളത്തിലെ പരിശോധനയ്ക്കിടെ തന്‍റെ കൃത്രിമക്കാല്‍ ഓരോ തവണയും ഊരിമാറ്റേണ്ടി വരുന്നത് വേദനാജനകമാണെന്ന് നടി വ്യക്തമാക്കുന്നു
വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള ഒരു വാഹനാപകടത്തിലാണ് നടിക്ക് തന്‍റെ കാല്‍ നഷ്‌ടപ്പെടുന്നത്. തന്‍റെ അവസ്ഥയ്ക്ക് മാന്യമായ പരിഗണന ലഭിക്കുന്നില്ലെന്നും വേണ്ട നടപടികള്‍ കൈക്കൊള്ളണമെന്ന് അപേക്ഷിക്കുകയാണെന്നും സുധ ചന്ദ്രന്‍ വിശദീകരിക്കുന്നു. ഇന്‍സ്‌റ്റഗ്രാം പേജിലാണ് നടി വീഡിയോ പങ്കുവച്ചിരിക്കുന്നത്.
ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി താന്‍ യാത്ര ചെയ്യുമ്പോള്‍ ഓരോ തവണയും കൃത്രിമക്കാല്‍ ഊരിമാറ്റി വിമാനത്താവളങ്ങളില്‍ പരിശോധനയ്ക്ക് വിധേയയാകേണ്ടി വരുന്നത് വേദനാജനകമാണ്. ഇത് പരിഹരിക്കാനുള്ള നടപടി അധികൃതര്‍ കൈക്കൊള്ളണം - നടി ആവശ്യപ്പെടുന്നു.
- " class="align-text-top noRightClick twitterSection" data="
">
കേന്ദ്ര സര്‍ക്കാരിനോടും സംസ്‌ഥാന സര്‍ക്കാരിനോടുമുള്ള അപേക്ഷ എന്ന വാചകത്തോടെയാണ് സുധ ചന്ദ്രന്‍ വീഡിയോ ആരംഭിക്കുന്നത്. നടിയും നര്‍ത്തകിയുമായ സുധ ചന്ദ്രന്‍ എന്ന ഞാന്‍, കൃത്രിമ കാലിന്‍റെ സഹായത്തോടെ നൃത്തം ചെയ്‌ത് ചരിത്രം കുറിച്ച്, രാജ്യത്തിന് അഭിമാനമായി മാറിയിട്ടുണ്ട്.
പക്ഷേ ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി യാത്ര ചെയ്യുമ്പോള്‍, എയര്‍പോര്‍ട്ട് അധികൃതരോട് ഇടിഡി (Explosive Trace Detector) പരിശോധന നടത്തരുതെന്ന് അപേക്ഷിച്ചാലും, ഓരോ തവണയും തന്‍റെ കൃത്രിമക്കാല്‍ ഊരിമാറ്റി വിമാനത്താവളങ്ങളില്‍ പരിശോധനയ്ക്ക് വിധേയയാകേണ്ടി വരുന്നു.
ഇത് മനുഷ്യത്വമാണോ മോദി ജി? എന്നും നടി ചോദിക്കുന്നു. അവരുടെ വീഡിയോ സഹ താരങ്ങള്‍ ഉള്‍പ്പടെ നിരവധി പേരാണ് പങ്കുവച്ചിരിക്കുന്നത്. വീഡിയോക്കൊപ്പം സുധ ചന്ദ്രന്‍ ഇന്‍സ്‌റ്റഗ്രാമില്‍ ഒരു കുറിപ്പും പോസ്റ്റ് ചെയ്‌തിട്ടുണ്ട്. ഈ സന്ദേശം കേന്ദ്ര സംസ്‌ഥാന സര്‍ക്കാരിന് എത്തിച്ചേരുമെന്നും ഇതിനുവേണ്ട നടപടികള്‍ കൈക്കൊള്ളുമെന്നും പ്രതീക്ഷിക്കുന്നതായും അവര്‍ പറഞ്ഞു.