ETV Bharat / bharat

പ്രശസ്‌ത എഴുത്തുകാരൻ ഓംചേരി എൻഎൻ പിള്ള അന്തരിച്ചു - OMCHERY NN PILLAI PASSES AWAY

വാർധക്യസഹജമായ അസുഖങ്ങളെ തുടർന്നാണ് അന്ത്യം.

ഓംചേരി എൻഎൻ പിള്ള അന്തരിച്ചു  WRITER OMCHERY NN PILLAI  OMCHERY NN PILLAI PASSES AWAY  LATEST NEWS IN MALAYALAM
Writer Omchery NN Pillai (ETV Bharat)
author img

By ETV Bharat Kerala Team

Published : Nov 22, 2024, 2:13 PM IST

ന്യൂഡൽഹി: പ്രശസ്‌ത എഴുത്തുകാരൻ ഓംചേരി എൻഎൻ പിള്ള (100) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ഡൽഹിയിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേയാണ് അന്ത്യം. ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജിലെ പഠനത്തിന് ശേഷം 1951ലാണ് ആകാശവാണി മലയാളം വാർത്ത വിഭാഗത്തിൽ ഉദ്യോഗസ്ഥനായി അദ്ദേഹം ഡൽഹിയിലെത്തിയത്. പിന്നീട് ഡല്‍ഹി മലയാളികള്‍ക്ക് ഇടയില്‍ അദ്ദേഹം സജീവ സാന്നിധ്യമായി.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

ഇന്ത്യന്‍ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്മ്യൂണിക്കേഷന്‍സില്‍ അധ്യാപകനായിരുന്നു അദ്ദേഹം. കമ്യൂണിസ്‌റ്റ് നേതാവ് എകെജിയുടെ പ്രേരണയിലാണ് അദ്ദേഹം ആദ്യ നാടകം രചിച്ചത്. 1972ൽ പ്രളയമെന്ന നാടകത്തിന് അദ്ദേഹത്തിന് കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചിരുന്നു.

2010ൽ സമഗ്ര സംഭാവനയ്ക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌കാരവും ലഭിച്ചു. ‘ആകസ്‌മികം’ എന്ന ഓർമക്കുറിപ്പിന് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്.

Also Read: നടൻ മേഘനാഥൻ അന്തരിച്ചു; വിടപറഞ്ഞത് വില്ലൻ വേഷങ്ങളിലൂടെ ശ്രദ്ധേയനായ പ്രതിഭ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.