ETV Bharat / bharat

സ്‌ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾക്ക് വധശിക്ഷ; നിയമം പാസാക്കി തമിഴ്‌നാട് - DEATH PENALTY FOR SEXUAL OFFENDERS

തമിഴ്‌നാട് നിയമസഭ ഏകകണ്‌ഠമായാണ് ഭേദഗതികൾ പാസാക്കിയത്.

TAMIL NADU LAWS TO PROTECT WOMEN  DEATH PENALTY SEXUAL OFFENCE TN  സ്‌ത്രീകൾക്കെതിരായ കുറ്റകൃത്യം  തമിഴ്‌നാട് സ്‌ത്രീ സുരക്ഷാ നിയമം
MK Stalin (ETV Bharat)
author img

By ETV Bharat Kerala Team

Published : Jan 10, 2025, 7:14 PM IST

ചെന്നൈ: സ്‌ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ തടയുന്നതിന് രണ്ട് ഭേദഗതികൾ പാസാക്കി തമിഴ്‌നാട് നിയമസഭ. ലൈംഗിക കുറ്റകൃത്യങ്ങള്‍ ആവര്‍ത്തിച്ച് ചെയ്യുന്നവര്‍ക്ക് വധശിക്ഷ നൽകാന്‍ പുതിയ ഭേദഗതി വ്യവസ്ഥ ചെയ്യുന്നു.

1998 ലെ ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്) നിയമവും സ്‌ത്രീകൾക്കെതിരായ തമിഴ്‌നാട് പീഡന നിരോധന നിയമവുമാണ് ഭേദഗതി ചെയ്‌ത് കർശനമായ ശിക്ഷ ഏര്‍പ്പെടുത്തിയത്. തമിഴ്‌നാട് നിയമസഭ ഏകകണ്‌ഠമായി ഭേദഗതികൾ പാസാക്കി.

സെക്ഷൻ 64 (1) ഇപ്പോള്‍ ലൈംഗികാതിക്രമത്തിന് കുറഞ്ഞത് 14 വർഷം കഠിന തടവും കുറഞ്ഞത് 10 വർഷം തടവും അനുശാസിക്കുന്നു. ഒരു കുറ്റവാളിയുടെ ശിക്ഷ ജീവപര്യന്തമായി നീട്ടിയാൽ സ്വാഭാവിക മരണം സംഭവിക്കുന്നത് വരെ ആ ശിക്ഷ അനുഭവിക്കേണ്ടിവരും.

12 വയസിന് താഴെയുള്ള പെൺകുട്ടികൾക്ക് നേരെയുണ്ടാകുന്ന കുറ്റകൃത്യങ്ങൾക്ക് സെക്ഷൻ 65 (2) പ്രകാരം 20 വർഷത്തിൽ കുറയാത്ത കഠിന തടവോ ജീവപര്യന്തം തടവോ തീവ്രമായ കേസുകളിൽ വധശിക്ഷയും നൽകാന്‍ വ്യവസ്ഥയുണ്ട്.

18 വയസില്‍ താഴെയുള്ള പെൺകുട്ടികൾക്ക് നേരെ കൂട്ടമായി നടത്തുന്ന ലൈംഗിക കുറ്റകൃത്യങ്ങളാണ് സെക്ഷൻ 70 (2) കൈകാര്യം ചെയ്യുന്നത്. ഇതിനും ജീവപര്യന്തം തടവും പിഴയും വധശിക്ഷയും നൽകാവുന്നതാണ്. ആവർത്തിച്ചുള്ള ലൈംഗിക കുറ്റകൃത്യങ്ങൾക്ക് വധശിക്ഷയോ ജീവപര്യന്തം തടവോ ആണ് സെക്ഷൻ 71 അനുശാസിക്കുന്നത്.

ലൈംഗികാതിക്രമത്തിന് ഇരയായ വ്യക്തിയുടെ ഐഡന്‍റിറ്റി വെളിപ്പെടുത്തുന്നത് മൂന്ന് മുതൽ അഞ്ച് വർഷം വരെ തടവിന് കാരണമാകുമെന്ന് സെക്ഷൻ 72 (1) വ്യക്തമാക്കുന്നു. അതേസമയം, ലൈംഗിക ഉദ്ദേശത്തോടെ പിന്തുടരുന്നത് രണ്ട് മുതൽ അഞ്ച് വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണെന്ന് സെക്ഷൻ 77 പറയുന്നു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

ഭേദഗതി ചെയ്‌ത വകുപ്പുകൾ പ്രകാരമുള്ള കേസുകളിൽ, പ്രതിക്ക് ജാമ്യം നിഷേധിക്കപ്പെടും. ഭേദഗതി പ്രകാരം 1998-ലെ സ്‌ത്രീകൾക്കെതിരായ പീഡന നിരോധന നിയമത്തിലെ 'പീഡനം' എന്നത് ശാരീരികം, വാക്കു കൊണ്ടോ അല്ലാതെയോ, സ്പർശനം, ഇലക്‌ട്രോണിക് അല്ലെങ്കിൽ മറ്റേതെങ്കിലും പീഡന മാർഗങ്ങൾ എന്നിവ കൂടി ഉൾപ്പെടുത്തി വിശാലമായി നിർവചിക്കുന്നു.

കുറ്റകൃത്യത്തിനുള്ള പിഴ വർധിപ്പിക്കുന്നതിന് നിയമത്തിലെ സെക്ഷൻ 4 തമിഴ്‌നാട് പരിഷ്‌കരിച്ചു. കുറ്റവാളികൾക്ക് അഞ്ച് വർഷം വരെ തടവും ഒരു ലക്ഷം രൂപ മുതൽ ആരംഭിക്കുന്ന പിഴയുമുണ്ട്. മുമ്പ് ഇത് 10,000 രൂപയായിരുന്നു. ആവർത്തിച്ചുള്ള കുറ്റകൃത്യങ്ങൾക്ക് കുറഞ്ഞത് അഞ്ച് വർഷം തടവും പത്ത് ലക്ഷം രൂപ വരെ പിഴയും ലഭിക്കും.

സ്‌ത്രീകളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള സർക്കാരിന്‍റെ ശ്രമങ്ങളുടെ ഭാഗമാണ് ഈ നടപടികൾ എന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ പറഞ്ഞു. സ്‌ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട 86 ശതമാനം കേസുകളിലും 60 ദിവസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Also Read: വൈസ് ചാന്‍സലര്‍മാരുടെ നിയമനം; ഗവര്‍ണര്‍ക്ക് കൂടുതല്‍ അധികാരം നൽകുന്നതിനെ എതിര്‍ത്ത് പ്രമേയം പാസാക്കി തമിഴ്‌നാട്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.