ETV Bharat / travel-and-food

മാമലകള്‍ താണ്ടിയൊരു യാത്ര, പാണ്ഡവരുടെ സ്വന്തം പാഞ്ചാലിമേട്ടിലേക്ക്; കോടമഞ്ഞും ഭീമന്‍ ഗുഹയും ആനക്കല്ലും കണ്ട് മനംകുളിര്‍ക്കാം - IDUKKI PANCHALIMEDU

പാഞ്ചാലിമേട്ടില്‍ കാഴ്‌ചകളേറെ. മഞ്ഞും മലനിരകളും ഒപ്പം ഐതീഹ്യങ്ങളിലെ അടയാളങ്ങളും. പാഞ്ചാലിക്കുളം, ആനക്കല്ല്, ഗുഹ, അടുപ്പുകല്ലുകൾ എന്നിവ പ്രധാനം.

PANCHALIMEDU TOURIST SPOT IDUKKI  ATTRACTIONS OF PANCHALIMEDU  TOURIST SPOTS IN IDUKKI  പാഞ്ചാലിമേട് ഇടുക്കി
Idukki Panchalimedu (ETV Bharat)
author img

By ETV Bharat Kerala Team

Published : Nov 22, 2024, 2:20 PM IST

ഇടുക്കി : ദ്വാപരയുഗത്തോളം പഴക്കമുള്ള കഥകളുടെ നാട്. ആകാശവും മരങ്ങളും എവിടെ അതിരിടുന്നു എന്ന് മനസിലാകാത്ത രീതിയിൽ മഞ്ഞു പൊതിഞ്ഞുനിൽക്കുന്ന ഇടം. ആളുയരത്തിൽ വളർന്നു നിൽക്കുന്ന പുല്ല്. പറഞ്ഞുവരുമ്പോൾ ഇവിടെയെല്ലാമുണ്ട്. വന്നെത്തിയാൽ പിന്നെ മടങ്ങാന്‍ തോന്നിപ്പിക്കാത്ത ഒരു വശ്യതയുണ്ട് ഈ നാടിന്.

വനവാസ കാലത്ത് പാണ്ഡവരും പാഞ്ചാലിയും ഒളിവിൽ താമസിച്ചു എന്ന് വിശ്വസിക്കപ്പെടുന്ന സ്ഥലമാണ് പാഞ്ചാലിമേട്. പാഞ്ചാലിക്കുളം, ആനക്കല്ല്, ഗുഹ, അടുപ്പുകല്ലുകൾ എന്നിങ്ങനെ ഐതീഹ്യത്തിന് ബലമേകുന്ന നിരവധി കാഴ്‌ചകളാണ് ഇവിടെയുള്ളത്. പാണ്ഡവരും പാഞ്ചാലിയും വസിച്ചിരുന്നു എന്ന വാദത്തിനു ബലമേകുന്ന കാഴ്‌ചകളും വിശ്വാസങ്ങളും പാഞ്ചാലിമേട്ടിൽ ഒരുപാടുണ്ട്.

പാഞ്ചാലിമേടിന്‍റെ വിശേഷങ്ങള്‍ (ETV Bharat)

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

PANCHALIMEDU TOURIST SPOT IDUKKI  ATTRACTIONS OF PANCHALIMEDU  TOURIST SPOTS IN IDUKKI  പാഞ്ചാലിമേട് ഇടുക്കി
പാഞ്ചാലിമേട് (ETV Bharat)

പാണ്ഡവർ ഭക്ഷണം പാകം ചെയ്യാനുപയോഗിച്ച കല്ലുകൾ, പാഞ്ചാലിക്ക് കുളിക്കാനായി ഭീമൻ നിർമിച്ച പാഞ്ചാലിക്കുളം, അവർ താമസിച്ചിരുന്നുവെന്ന് കരുതുന്ന പാണ്ഡവ ഗുഹ, ഇവിടെയുള്ള ഭീമന്‍റെ കാൽപ്പാടുകൾ, തന്നെ ഉപദ്രവിക്കാനായി ഓടിയെത്തിയ ആനയെ പാഞ്ചാലി ശപിച്ച് കല്ലാക്കി മാറ്റിയ ആനക്കല്ല് എന്നിവ ഇതിനുദാഹരണങ്ങളാണ്.

സമുദ്രനിരപ്പില്‍ നിന്ന് 2500 അടിയോളം ഉയരത്തിലുള്ള പാഞ്ചാലിമേടിന്‍റെ വശ്യചാരുത സഞ്ചാരികള്‍ക്ക് ലഹരിയാണ്. മലനിരകളും കോടയും ചേർന്ന ദൃശ്യവിരുന്നാണ് അതിൽ മുഖ്യം. മലനിരകളെ തൊട്ടുതലോടി നീങ്ങുന്ന കോടമഞ്ഞും, മഞ്ഞുമൂടിയ മലനിരകളും ആരെയും അതിശയിപ്പിക്കും. എത്ര നേരം ചെലവഴിച്ചാലും ഒട്ടും മടുപ്പില്ലാത്ത കാഴ്‌ചകളുടെ പറുദീസയാണിവിടം.

മൂന്നാറും വാഗമണ്ണും തേക്കടിയുമൊക്കെ പോലെ തന്നെ സുന്ദരമായ, എന്നാൽ അധികമാരും അറിയാത്ത നൂറുകണക്കിന് ഇടങ്ങൾ ഇടുക്കിയിലുണ്ട്. പാഞ്ചാലിമേട് എന്ന പ്രകൃതിവിരുന്ന് അതിനൊരു ഉത്തമ ഉദാഹരണമാണ്.

Also Read: മലനിരകളെ പുല്‍കി കോടമഞ്ഞും കുളിരും; ട്രിപ്പ് വൈബാക്കാന്‍ പറ്റിയൊരിടം, വിസ്‌മയമായി രണ്ടാംമൈല്‍ വ്യൂപോയിന്‍റ്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.