ETV Bharat / sitara

പ്രധാനമന്ത്രി ഒരുക്കിയ വിരുന്നില്‍ വിവേചനം നേരിട്ടെന്ന് എസ്‌പിബി

പ്രധാനമന്ത്രി ഒരുക്കിയ വിരുന്നില്‍ പങ്കെടുക്കാനെത്തിയപ്പോള്‍ തനിക്ക് നേരിടേണ്ടി വന്ന വിവേചനത്തെ കുറിച്ചാണ് എസ്.പി ബാലസുബ്രഹ്മണ്യത്തിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്

author img

By

Published : Nov 3, 2019, 5:26 PM IST

താരങ്ങള്‍ക്ക് സെല്‍ഫിയാകാമോ....? ഞങ്ങളുടെ ഫോണുകള്‍ മാത്രമാണോ ഭീഷണി; മോദിക്കെതിരെ എസ്.പി.ബിയുടെ പോസ്റ്റ്

പ്രധാനമന്ത്രിയുടെ വിരുന്നില്‍ പങ്കെടുക്കാനെത്തിയ തനിക്ക് നേരിടേണ്ടി വന്ന വിവേചനത്തെ കുറിച്ച് മനസ് തുറന്ന് എസ്.പി ബാലസുബ്രഹ്മണ്യത്തിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്. സിനിമാതാരങ്ങള്‍ അടക്കം പങ്കെടുത്ത ആ ചടങ്ങില്‍ തനിക്ക് നേരിടേണ്ടി വന്ന വിവേചനം ഏറെ വേദനിപ്പിച്ചുെവന്നാണ് എസ്.പി.ബി കുറിപ്പിലൂടെ വ്യക്തമാക്കുന്നത്.

  • " class="align-text-top noRightClick twitterSection" data="">

മഹാത്മഗാന്ധിയുടെ 150-ാം ജന്മദിനത്തോടനുബന്ധിച്ച് മോദി ചലച്ചിത്രതാരങ്ങളുമായി കൂടികാഴ്ച നടത്തിയിരുന്നു. ഷാരൂഖ് ഖാന്‍, ആമിര്‍ ഖാന്‍, കങ്കണ റണാവത്ത് തുടങ്ങി നിരവധി ബോളിവുഡ് താരങ്ങളും വിരുന്നിനെത്തിയിരുന്നു. പ്രധാനമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി തന്‍റെ സെല്‍ഫോണ്‍ വാങ്ങുകയും പകരം ടോക്കണ്‍ നല്‍കി പറഞ്ഞയക്കുകയും ചെയ്തുവെന്നാണ് എസ്.പി.ബി കുറിപ്പില്‍ പറയുന്നത്. പക്ഷെ വിരുന്നില്‍ പങ്കെടുക്കാനെത്തിയ ബോളിവുഡ് നടീനടന്മാര്‍ പ്രധാനമന്ത്രിക്കൊപ്പം നിന്ന് സെല്‍ഫി പകര്‍ത്തിയത് തന്നെ അമ്പരപ്പിച്ചുവെന്നും അദ്ദേഹം പറയുന്നു.

എസ്.പി ബാലസുബ്രഹ്മണ്യത്തിന്‍റെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം; 'റാമോജി റാവുജിയോട് ഞാൻ കടപ്പെട്ടവനാണ്, കാരണം ഒക്ടോബർ 29 ന് നമ്മുടെ ബഹുമാനപ്പെട്ട പ്രധാനമന്ത്രി, അദ്ദേഹത്തിന്‍റെ വീട്ടിൽ വെച്ച് നടത്തിയ വിരുന്നില്‍ ഞാന്‍ പങ്കെടുത്തിരുന്നു. വസതിയുടെ പരിസരത്ത് പ്രവേശിച്ച ഉടനെ തന്നെ ഞങ്ങളോട് അദ്ദേഹത്തിന്‍റെ സുരക്ഷാ ഉദ്യോഗസ്ഥര്‍ സെല്‍ഫോണുകള്‍ കൈമാറാന്‍ ആവശ്യപ്പെട്ടു. പകരം ടോക്കണുകൾ‌ നൽ‌കി. പക്ഷേ, അന്ന്‌ പ്രധാനമന്ത്രിക്കൊപ്പം നിന്ന് ബോളിവുഡ് താരങ്ങള്‍ സെല്‍ഫി എടുത്തത് എന്നെ അമ്പരപ്പിച്ചു'

പ്രധാനമന്ത്രിക്കൊപ്പം നിന്ന് സെല്‍ഫി പകര്‍ത്താന്‍ എന്തുകൊണ്ട് ബോളിവുഡ് താരങ്ങളെ അനുവദിച്ചുവെന്നും എസ്.പി.ബി ചോദിച്ചു. പോസ്റ്റിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

Intro:Body:Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.