ETV Bharat / sitara

കരീനയെ സമീപിച്ചിട്ടില്ല, താരങ്ങളെ തീരുമാനിച്ചാല്‍ അറിയിക്കാമെന്ന് 'സീത' സംവിധായകന്‍ - kareena kapoor aloukik desai sita news

സീതയ്ക്കായി കരീന കപൂറിനെ സമീപിച്ചിട്ടില്ല. താരങ്ങളെ തെരഞ്ഞെടുത്താൽ ഔദ്യോഗികമായി അറിയിക്കാമെന്നും അലൗകിക് ദേശായി.

സംവിധായകൻ അലൗകിക് ദേശായി വാർത്ത  സീത കരീന കങ്കണ വാർത്ത  കരീന കപൂർ സീത അലൗകിക് ദേശായി വാർത്ത  സീത കരീന കപൂർ വാർത്ത  സീത ദി ഇൻകാർണേഷൻ സിനിമ ഹിന്ദി വാർത്ത  sita the incarnation director news latest  sita the incarnation kareena sita news  kareena kapoor aloukik desai sita news  kareena kapoor kangana news
അലൗകിക് ദേശായി
author img

By

Published : Jun 13, 2021, 7:18 AM IST

അലൗകിക് ദേശായി സംവിധാനം ചെയ്യുന്ന 'സീത ദി ഇൻകാർണേഷൻ' എന്ന ചിത്രത്തിൽ കരീന കപൂർ കേന്ദ്രകഥാപാത്രമാകുമെന്ന വാർത്തകളില്‍ എതിര്‍പ്പറിയിച്ച് നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. കരീന സീതയുടെ വേഷം ചെയ്യാന്‍ യോജിച്ചയാളല്ലെന്നും കങ്കണ റണൗട്ട് സീതയായാല്‍ മതിയെന്നുമായിരുന്നു ഇവരുടെ വാദം.

എന്നാൽ, കരീന കപൂറിനെ നിശ്ചയിച്ചെന്ന വാർത്ത തെറ്റാണെന്ന് സംവിധായകൻ അലൗകിക് ദേശായി അറിയിച്ചു. സീതയായി ആരെയെങ്കിലും തെരഞ്ഞെടുത്താൽ അത് ഔദ്യോഗികമായി അറിയിക്കുമെന്നും സംവിധായകൻ പറഞ്ഞു.

'ഞങ്ങൾ ഇപ്പോൾ സീത ദി ഇൻകാർണേഷൻ ചിത്രത്തിന്‍റെ പ്രീ- പ്രൊഡക്ഷൻ ജോലിയിലാണ്. സിനിമയിലെ ടൈറ്റിൽ റോളിനായി കരീന കപൂറിനെ സമീപിച്ചുവെന്ന വാർത്ത കാറ്റിൽ മണക്കുന്ന വെറും വാർത്തയാണ്. ഈ കാറ്റിന് പിറകെ നിങ്ങളും പോകരുതെന്ന് അഭ്യർഥിക്കുന്നു.

നമ്മുടെ ഹൃദയത്തിൽ ഈ മെഗാതാരങ്ങൾക്ക് അഭേദ്യമായൊരു സ്ഥാനമുണ്ട്. അവരുടെ പേര് വെറുതെ വലിച്ചിഴയ്ക്കുന്നത് അവരെ അപമാനിക്കുന്നത് പോലെയാണ്. താരങ്ങളെ നിശ്ചയിച്ചാൽ അത് നിങ്ങളുമായി പങ്കുവയ്ക്കും.

ഇൻകാർണേഷൻ സീത എന്ന ട്വിറ്റർ പേജിലൂടെയായിരിക്കും സിനിമയെ കുറിച്ചുള്ള ഔദ്യോഗിക വിവരങ്ങൾ പുറത്തുവിടുക,' സീത ടീം പുറത്തിറക്കിയ പ്രസ്‌താവന പങ്കുവച്ച് അലൗകിക് ദേശായി വ്യക്തമാക്കി.

More Read: ട്രെന്‍റിങായി 'ബോയ്‌കോട്ട് കരീന ഖാന്‍'

ഹിന്ദുക്കളുടെ മതവികാരത്തെ വ്രണപ്പെടുത്തിയ താണ്ഡവ് സീരീസില്‍ കരീനയുടെ ഭര്‍ത്താവ് സെയ്‌ഫ് അലി ഖാന്‍ അഭിനയിച്ചെന്ന് ആരോപിച്ചാണ് കരീന കപൂറിനെതിരെ പ്രതിഷേധം ഉയർന്നത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.