ETV Bharat / sitara

പായൽ റോഹത്ഗിയുടെ മണ്ടത്തരം പറയാനുള്ള അഭിപ്രായസ്വാതന്ത്ര്യം മാനിക്കണമെന്ന് ശശി തരൂർ എംപി - defame Nehru's family case

സോണിയ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഉൾപ്പെടെ നെഹ്റു–ഇന്ദിര കുടുംബാംഗങ്ങളെ അപമാനിക്കുന്ന തരത്തിൽ വിഡിയോ നിർമിച്ചതായിരുന്നു പായലിനെതിരെയുള്ള കേസ്.

പായൽ റോഹത്ഗിയെ മോചിപ്പിക്കണം  പായൽ റോഹത്ഗി  പായൽ റോഹത്ഗി നെഹ്റു കുടുംബം  നെഹ്റു കുടുംബത്തെ അപമാനിച്ച നടി  ശശി തരൂർ എംപി  ശശി തരൂർ പായൽ റോഹത്ഗി  നെഹ്റു കുടുംബത്തെ അപമാനിച്ച കേസിൽ ശശി തരൂർ എംപി  Shashi Tharoor tweets  Shashi Tharoor MP  Payal Rohtegi's case  Payal Rohtegi  Payal Rohtegi's case on Nehru's family  Bollywood actress against Nehru family  defame Nehru's family case  defame Nehru family
പായൽ റോഹത്ഗിയെ മോചിപ്പിക്കണമെന്ന് ശശി തരൂർ എംപി
author img

By

Published : Dec 16, 2019, 10:49 AM IST

Updated : Dec 16, 2019, 2:41 PM IST

നെഹ്റു കുടുംബത്തെ അപകീർത്തിപ്പെടുത്തുന്ന വീഡിയോ ഉണ്ടാക്കി സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച കേസിൽ അറസ്റ്റിലായ ബോളിവുഡ് നടി പായൽ റോഹത്ഗിയെ മോചിപ്പിക്കണമെന്ന് ശശി തരൂർ എംപി. പായലിനെ പരിഹസിച്ച കോൺഗ്രസ് എംപി അവർക്ക് മണ്ടത്തരം പറയാനുള്ള അഭിപ്രായസ്വാതന്ത്ര്യം നൽകണമെന്ന് ട്വീറ്റ് ചെയ്‌തു. സമൂഹമാധ്യമങ്ങളിലൂടെയുള്ള പായലിന്‍റെ പ്രചരണം തെറ്റാണെന്നും തികച്ചും അടിസ്ഥാനശൂന്യമാണെന്നും അദ്ദേഹം പറഞ്ഞു. "അവരെ കസ്റ്റഡിയിലെടുത്തത് അനാവശ്യമാണ്. മണ്ടത്തരം പറയാൻ അനുവദിച്ചുകൊണ്ട് അവരുടെ അഭിപ്രായസ്വാതന്ത്ര്യം മാനിക്കണം. അതിനാൽ തന്നെ നടിയെ മോചിപ്പിക്കണം," ശശി തരൂർ കുറിച്ചു.

  • There’s little doubt that the comments of @Payal_Rohatgi were tasteless &false, typical Sanghi drivel circulated on @whatsapp. But to arrest her is unwise: upholding freedom of expression means allowing her to say stupid things w’out police getting involved. She shd be released.

    — Shashi Tharoor (@ShashiTharoor) December 15, 2019 " class="align-text-top noRightClick twitterSection" data=" ">
മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റു, ഇന്ദിരാ ഗാന്ധി എന്നിവരെ സംബന്ധിച്ച് ആക്ഷേപകരമായ വീഡിയോ പോസ്റ്റ് ചെയ്തതിനായിരുന്നു താരത്തെ കസ്റ്റഡിയിലെടുത്തത്. യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി ചർമേഷ് ശർമയുടെ പരാതിയിലാണ് നടിയെ ഇന്നലെ അറസ്റ്റ് ചെയ്‌തത്. ഗൂഗിളില്‍ നിന്നും കണ്ടെത്തിയ വിവരങ്ങളുപയോഗിച്ചാണ് വീഡിയോ തയ്യാറാക്കിയിരിക്കുന്നതെന്നും അഭിപ്രായസ്വാതന്ത്ര്യം ഒരു തമാശയായി മാറിയിരിക്കുന്നുവെന്നും കസ്റ്റഡിയിലെടുത്തതിൽ പ്രതിഷേധിച്ച് പിന്നീട് പായൽ ട്വീറ്റ് ചെയ്തിരുന്നു.

Intro:Body:Conclusion:
Last Updated : Dec 16, 2019, 2:41 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.