മുംബൈ: സല്‍മാന്‍ ഖാന്‍ നാകനാകുന്ന 'രാധേ: യുവര്‍ മോസ്റ്റ് വാണ്ടഡ് ഭായ്' ഒടിടി റിലീസായിരിക്കുമെന്ന റിപ്പോർട്ടുകൾ തള്ളി അണിയറപ്രവർത്തകർ. ചിത്രം ഒടിടി പ്ലാറ്റ്‌ഫോമിലൂടെ റിലീസ് ചെയ്യാൻ തീരുമാനിച്ചിട്ടില്ലെന്നും ഈദ് പ്രമാണിച്ച് അടുത്ത വർഷം രാധേ തിയേറ്ററുകളിൽ എത്തിക്കാനാണ് ആലോചിക്കുന്നതെന്നും നിർമാതാക്കൾ അറിയിച്ചു. ചിത്രം ഈ വർഷം മെയ് മാസം റിലീസ് ചെയ്യുമെന്നായിരുന്നു നേരത്തെ പ്രഖ്യാപിച്ചിരുന്നത്. എന്നാൽ, കൊവിഡ് കാരണം റിലീസ് തിയതി നീട്ടുകയായിരുന്നു.
-
#RADHE #OTT RUMOURS BASELESS... There was speculation in the *exhibition sector* that #Radhe - starring #SalmanKhan - will skip theatrical release... Will stream on #OTT directly... FALSE... The producers are clear, #Radhe will release in *cinemas*, eyes #Eid2021 release. pic.twitter.com/JGQnXSSlAD
— taran adarsh (@taran_adarsh) November 20, 2020 " class="align-text-top noRightClick twitterSection" data="
">#RADHE #OTT RUMOURS BASELESS... There was speculation in the *exhibition sector* that #Radhe - starring #SalmanKhan - will skip theatrical release... Will stream on #OTT directly... FALSE... The producers are clear, #Radhe will release in *cinemas*, eyes #Eid2021 release. pic.twitter.com/JGQnXSSlAD
— taran adarsh (@taran_adarsh) November 20, 2020#RADHE #OTT RUMOURS BASELESS... There was speculation in the *exhibition sector* that #Radhe - starring #SalmanKhan - will skip theatrical release... Will stream on #OTT directly... FALSE... The producers are clear, #Radhe will release in *cinemas*, eyes #Eid2021 release. pic.twitter.com/JGQnXSSlAD
— taran adarsh (@taran_adarsh) November 20, 2020
സൽമാന്‍ ഖാനും ദിഷ പഠാനിയും പ്രധാന വേഷങ്ങളിലെത്തുന്ന ആക്ഷൻ- ഡ്രാമ ചിത്രം സംവിധാനം ചെയ്യുന്നത് പ്രഭുദേവയാണ്. 2009ൽ പ്രഭുദേവ സംവിധാനം ചെയ്‌ത സൽമാൻ ചിത്രം ‘വാണ്ടഡി’ലും സൂപ്പർതാരത്തിന്‍റെ പേര് രാധേ എന്നായിരുന്നു. എന്നാൽ, വാണ്ടഡിന്‍റെ തുടർച്ചയല്ല പുതിയ ചിത്രം. ജാക്കി ഷ്രോഫ്, രണ്‍ദീപ് ഹൂഡ എന്നിവരാണ് ഹിന്ദി ചിത്രം രാധേ: യുവര്‍ മോസ്റ്റ് വാണ്ടഡ് ഭായിയിലെ മറ്റ് താരങ്ങൾ. സല്‍മാന്‍ ഖാന്‍ ഫിലിംസിന്‍റെയും സൊഹൈല്‍ ഖാന്‍ പ്രൊഡക്ഷന്‍സിന്‍റെയും ബാനറിൽ സല്‍മാന്‍ ഖാന്‍, സൊഹൈല്‍ ഖാന്‍, അതുല്‍ അഗ്നിഹോത്രി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിർമിക്കുന്നത്.