ഷോലെ അടക്കം എഴുപതുകളിലെ ഹിന്ദി ചലച്ചിത്രലോകത്ത് ആൻഗ്രി യങ് മാൻ സിനിമകൾ പരിചയപ്പെടുത്തിയ എഴുത്തുകാരാണ് സലിം ഖാൻ, ജാവേദ് അക്തർ എന്നിവർ. ഏകദേശം ഇരുപതിലധികം ഹിറ്റ് സിനിമകളിൽ സലിം- ജാവേദ് കൂട്ടുകെട്ട് പ്രവർത്തിച്ചിട്ടുണ്ട്. സ്റ്റാർ പദവി ലഭിച്ച ഇന്ത്യൻ ചലച്ചിത്രമേഖലയിലെ പ്രഥമ എഴുത്തുകാർ എന്ന അപൂർവനേട്ടവും ഇരുവരും സ്വന്തമാക്കിയിട്ടുണ്ട്.
-
SALMAN KHAN - EXCEL - TIGER BABY JOIN HANDS... SALIM-JAVED DOCUMENTARY... #SalmanKhan, Excel Entertainment [#FarhanAkhtar, #RiteshSidhwani] and Tiger Baby Films [#ZoyaAkhtar, #ReemaKagti] to make documentary on #SalimKhan and #JavedAkhtar... Titled #AngryYoungMen.
— taran adarsh (@taran_adarsh) June 15, 2021 " class="align-text-top noRightClick twitterSection" data="
contd... pic.twitter.com/waCVPSYXaU
">SALMAN KHAN - EXCEL - TIGER BABY JOIN HANDS... SALIM-JAVED DOCUMENTARY... #SalmanKhan, Excel Entertainment [#FarhanAkhtar, #RiteshSidhwani] and Tiger Baby Films [#ZoyaAkhtar, #ReemaKagti] to make documentary on #SalimKhan and #JavedAkhtar... Titled #AngryYoungMen.
— taran adarsh (@taran_adarsh) June 15, 2021
contd... pic.twitter.com/waCVPSYXaUSALMAN KHAN - EXCEL - TIGER BABY JOIN HANDS... SALIM-JAVED DOCUMENTARY... #SalmanKhan, Excel Entertainment [#FarhanAkhtar, #RiteshSidhwani] and Tiger Baby Films [#ZoyaAkhtar, #ReemaKagti] to make documentary on #SalimKhan and #JavedAkhtar... Titled #AngryYoungMen.
— taran adarsh (@taran_adarsh) June 15, 2021
contd... pic.twitter.com/waCVPSYXaU
ഇപ്പോഴിതാ, കവിയും ഗാനരചയിതാവും എഴുത്തുകാരനുമായ ജാവേദ് അക്തറിന്‍റെയും സിനിമ നിർമാതാവും തിരക്കഥാകൃത്തുമായ സലിം ഖാന്‍റെയും ഡോക്യുമെന്‍ററി ഒരുക്കുകയാണ് മക്കളായ സൽമാൻ ഖാനും ഫർഹാൻ അക്തറും സംവിധായിക കൂടിയായ സോയ അക്തറും. 'ആൻഗ്രി യങ് മെൻ' എന്നാണ് രണ്ട് തിരക്കഥാകൃത്തുകളുടെയും ജീവിതം വിവരിക്കുന്ന ഡോക്യുമെന്‍ററിയുടെ പേര്.
ഡോക്യുമെന്‍ററിയുടെ പിന്നണിയിൽ സൂപ്പർതാരങ്ങളായ മക്കൾ
സലിം ഖാന്‍റെ മകനും ബോളുവുഡ് സൂപ്പർതാരവുമായ സൽമാൻ ഖാന്‍ ഫിലിംസ് ഉൾപ്പെടെ ബോളിവുഡിലെ പ്രമുഖ നിർമാണ കമ്പനികൾ ഒരുമിച്ചാണ് ആൻഗ്രി യങ് മാൻ നിർമിക്കുന്നത്. ഫർഹാൻ അക്തർ, റിതേഷ് സിദ്വാനി എന്നിവരുടെ ഉടമസ്ഥതയിലുള്ള എക്‌സെൽ എന്‍റർടെയ്‌ൻമെന്‍റും സോയാ അക്തറിന്‍റെയും റീമ കാഗ്ടിയുടെയും ടൈഗർ ബേബി ഫിലിംസുമാണ് സൽമാൻ ഖാനൊപ്പം നിർമാണത്തിൽ പങ്കുചേരുന്നത്.
Also Read: സത്യൻ, ഭാവപ്പകര്‍ച്ചകളുടെ പാഠപുസ്തകം ; ഓര്‍മകള്‍ക്ക് അര നൂറ്റാണ്ട്
പ്രശസ്ത സിനിമ എഡിറ്റർ കൂടിയായ നമ്രത റാവു ആണ് സംവിധായിക. ജാവേദ് അക്തറിന്‍റെ മക്കളാണ് ഓസ്കർ നോമിനേഷൻ ലഭിച്ച ഗല്ലി ബോയ്, സിന്ദഗി നാ മിലേഗാ ദോബാര, ദിൽ ദട്കനേ തുടങ്ങിയ ചിത്രങ്ങളുടെ സംവിധായികയും ബോളിവുഡ് തിരക്കഥാകൃത്തുമായ സോയ അക്തറും നടനും ഗായകനും സംവിധായകനുമായി പ്രമുഖനായ ഫർഹാൻ അക്തറും.