ജാന്‍വി കപൂറിന്‍റെ മനോഹരമായ നൃത്തച്ചുവടുകളുള്ള നദിയോം പാര്‍ എന്ന ഡാന്‍സ് നമ്പര്‍ ഗാനമാണ് ഇപ്പോള്‍ യുട്യൂബില്‍ തരംഗമാകുന്നത്. ജാന്‍വി കപൂര്‍, രാജ്‌കുമാര്‍ റാവു, വരുണ്‍ ശര്‍മ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളാകുന്ന ഹൊറര്‍ കോമഡി റൂഹിയിലെ ഗാനമാണിത്. ഗ്ലാമറസ് ലുക്കില്‍ എത്തി, മനോഹരമായായാണ് ജാന്‍വി പാട്ടിനൊപ്പം നൃത്തം ചെയ്‌തിരിക്കുന്നത്. 2008 ഷമൂര്‍ പുറത്തിറക്കിയ ലെറ്റ് ദ മ്യൂസിക് പ്ലേ എന്ന ഗാനത്തിന്‍റെ റീമേക്കാണ് നദിയോം പാര്‍ എന്ന റൂഹിയിലെ ഡാന്‍സ് നമ്പര്‍. സിനിമയിലേതായി നേരത്തെ പുറത്തിറങ്ങിയ പങ്കട്ട് എന്ന ഗാനവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ബോള്‍ഡായുള്ള ജാന്‍വിയുടെ പ്രകടനം നടിയും താരത്തിന്‍റെ അമ്മയുമായ ശ്രീദേവിയെ അനുസ്മരിപ്പിക്കുന്നുവെന്നാണ് വീഡിയോ ഗാനം കണ്ട പ്രേക്ഷകര്‍ യൂട്യൂബില്‍ കമന്‍റ് ചെയ്യുന്നത്. ഹര്‍ദിക്ക് മെഹ്തയാണ് സിനിമ സംവിധാനം ചെയ്‌തിരിക്കുന്നത്. മാഡ്‌ഡോക്ക് ഫിലിംസ് നിര്‍മിച്ച സിനിമ മാര്‍ച്ച് 11ന് തിയേറ്ററുകളിലെത്തും.
- " class="align-text-top noRightClick twitterSection" data="">