Rhea Chakraborty in note to self : സ്വയം അഭിനന്ദിച്ച് ബോളിവുഡ് താരം റിയ ചക്രബര്‍ത്തി. സ്വയം പ്രചോദനം നല്‍കുന്ന റിയ ചക്രബര്‍ത്തിയുടെ വീഡിയോ ആണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്.
'നീ തന്നെയാണ് നിനക്ക് പിന്തുണ നല്‍കുന്നത്... ഒരിക്കല്‍ നീ നിന്നെ കണ്ടെത്തിയാല്‍, നീ വിജയിക്കും' എന്ന തലക്കെട്ടോടു കൂടിയാണ് റിയ ഇന്‍സ്‌റ്റഗ്രാമില്‍ സ്വയം പ്രചോദനമേകുന്ന വീഡിയോ ആരാധകര്‍ക്കായി പങ്കുവച്ചിരിക്കുന്നത്.
- " class="align-text-top noRightClick twitterSection" data="
">
Rhea Chakraborty pens down note to herself : 'പ്രിയേ, എന്നോടൊപ്പം ഉണ്ടായതിന് നന്ദി. ദയയും കരുത്തും ക്ഷമയും സഹിഷ്‌ണുതയും പുലർത്തിയതിന് നന്ദി. നീ ആയി തീർന്ന സ്‌ത്രീയെ ഓർത്ത് ഞാൻ അഭിമാനിക്കുന്നു. ഞാൻ എപ്പോഴും നിന്നോടൊപ്പം തന്നെയുണ്ട്. പുതുവത്സരാശംസകൾ..' -ഇപ്രകാരമായിരുന്നു റിയയുടെ ആത്മപ്രചോദനമേകുന്ന വീഡിയോ.
38,704 ലൈക്കുകളാണ് റിയയുടെ ഈ പോസ്‌റ്റിന് ഇതുവരെ ലഭിച്ചിരിക്കുന്നത്. #winning, #rhnew, #loveyourself, #happynewyear എന്നീ ഹാഷ്‌ടാഗുകളോടു കൂടിയാണ് താരം ഇന്‍സ്‌റ്റഗ്രാമില്‍ വീഡിയോ പങ്കുവച്ചിരിക്കുന്നത്.
Rhea Chakraborty in news : അന്തരിച്ച പ്രമുഖ നടന്‍ സുശാന്ത് സിങിന്‍റെ മരണവുമായി ബന്ധപ്പെട്ട് 2020ലാണ് ഇതിന് മുമ്പ് താരം വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നത്. സുശാന്ത് സിങിന്‍റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ സഹോദരന്‍ ഷോവിക്കിനൊപ്പം മയക്കുമരുന്ന് കേസില്‍ നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയുടെ കുറ്റപത്രത്തിലും റിയയുടെ പേര് ഉള്‍പ്പെട്ടിരുന്നു.
2020 സെപ്‌റ്റംബറില്‍ അറസ്‌റ്റിലായ താരം മുംബൈയിലെ ബൈക്കുള്ള ജയിലില്‍ ഒരു മാസത്തോളമാണ് കഴിഞ്ഞത്.
Rhea Chakraborty latest movie : കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ അമിതാഭ് ബച്ചന്‍ ചിത്രം 'ചെഹ്‌രേ' ആണ് താരത്തിന്‍റേതായി ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം.
Also Read : Ekta Kapoor tests positive for Covid 19 : ഏക്താ കപൂറിന് കൊവിഡ്; ഹോം ക്വാറന്‍റൈനില്‍ അഭ്യര്‍ഥനയുമായി താരം