ബോളിവുഡില്‍ ഏറെ ആരാധകരുള്ള താരങ്ങളാണ് ആലിയ ഭട്ടും രണ്‍ബീര്‍ കപൂറും. എല്ലായ്‌പ്പോഴും ഇരുവരും വാര്‍ത്തകളില്‍ ഇടംപിടിക്കാറുണ്ട്.
Ranbir Kapoor namaste pose prompted : ആലിയയുടെ ഏറ്റവും പുതിയ ചിത്രമായ 'ഗംഗുഭായ് കത്യവാടി'യുമായി ബന്ധപ്പെട്ടാണ് ഇരുവരും ഇപ്പോള്‍ വാര്‍ത്തകളില്‍ ഇടംപിടിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് 'ഗംഗുഭായ് കത്യവാടി'യുടെ ട്രെയ്‌ലര്‍ പുറത്തിറങ്ങിയത്. ട്രെയ്‌ലര്‍ എങ്ങനെയുണ്ടെന്ന ചോദ്യത്തിന് രണ്‍ബീര്‍ പുറം തിരിഞ്ഞ് നിന്ന് കൈ കൂപ്പുകയായിരുന്നു.
താരത്തിന്‍റെ ബാക്ക് പോസിലുള്ള ചിത്രത്തിനൊപ്പം അതേ രീതിയില്‍ താന്‍ നില്‍ക്കുന്ന ചിത്രവും ചേര്‍ത്ത് രണ്‍ബീര്‍ ഇന്‍സ്‌റ്റഗ്രാമില്‍ സ്‌റ്റോറി പങ്കുവച്ചിരുന്നു. ബെസ്‌റ്റ് ബോയ് ഫ്രണ്ട് എന്ന ക്യാപ്‌ഷനോടു കൂടിയാണ് താരം ഇന്‍സ്‌റ്റഗ്രാമില്‍ ചിത്രം പങ്കുവച്ചത്.
Gangubai Kathiawadi trailer trending : കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ട്രെയ്‌ലറിന് മികച്ച പ്രതികരണമാണ് ലഭിച്ചിരിക്കുന്നത്. ഒരു ദിവസം പിന്നിടുമ്പോള്‍ ട്രെയ്‌ലര്‍ യൂട്യൂബ് ട്രെന്‍ഡിങ്ങില്‍ ഒന്നാം സ്ഥാനം പിടിച്ചിരിക്കുകയാണ്.
ബോംബെയിലെ തെരുവുകളിൽ ഗംഗുഭായിയുടെ അധികാരത്തിലേക്കുള്ള ഉയർച്ചയാണ് ട്രെയ്‌ലറിലറില്‍ ദൃശ്യമാവുന്നത്. ബോംബെയിലെ കാമാത്തിപ്പുരയിലെ ഒരു പാവപ്പെട്ട പെൺകുട്ടിയിൽ നിന്നും തിരഞ്ഞെടുപ്പ് പോരാട്ടത്തിലേക്കുള്ള ഗംഗുഭായിയുടെയും അവളുടെ യാത്രയുടെയും കഥയാണ് ചിത്രമെന്നാണ് ട്രെയ്‌ലര്‍ നല്‍കുന്ന സൂചന.
Sanjay Leela Bhansali Gangubai Kathiawadi: സഞ്ജയ് ലീല ബൻസാലി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ടൈറ്റില്‍ റോളിലാണ് ആലിയ എത്തുന്നത്. ചിത്രത്തിൽ അജയ് ദേവ്ഗണും ഒരു സുപ്രധാന വേഷത്തിൽ എത്തുന്നുണ്ട്.
പ്രശസ്‌ത എഴുത്തുകാരൻ ഹുസൈൻ സെയ്‌ദിയുടെ 'മാഫിയ ക്വീൻസ് ഓഫ് മുംബൈ' എന്ന പുസ്‌തകത്തെ ആസ്‌പദമാക്കി ഒരുക്കുന്ന പീരീഡ് ചിത്രമാണിത്. 1960 കളിൽ മുംബൈയിലെ റെഡ്-ലൈറ്റ് ഏരിയയായ കാമാത്തിപുരയിലെ പ്രധാനിയായ വനിതയായിരുന്നു ഗംഗുഭായ്.
Gangubai Kathiawadi cast and crew: വിജയ് റാസ്, ഇന്ദിര തിവാരി, സീമ പഹ്‌വ എന്നിവരും ഗംഗുബായ് കത്യവാടിയിൽ അഭിനയിക്കുന്നു. ബൻസാലിയും ജയന്തിലാൽ ഗാഡയും (പെൻ സ്‌റ്റുഡിയോ) ചേർന്നാണ് നിര്‍മാണം. 72ാമത് ബെർലിൻ ഇന്‍റര്‍നാഷണൽ ഫിലിം ഫെസ്‌റ്റിവലില്‍ ചിത്രത്തിന്‍റെ വേള്‍ഡ് പ്രീമിയര്‍ ഷോ നടക്കും. 2022 ഫെബ്രുവരി 25ന് ചിത്രം തിയേറ്ററുകളിലെത്തും.
Also Read: വീണ്ടും ആരോഗ്യനില വഷളായി ; ലത മങ്കേഷ്‌കര്‍ വെന്‍റിലേറ്ററിൽ