ETV Bharat / sitara

'ഓ സാത്തി ചല്‍' ; ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കാന്‍ ഐശ്വര്യ രജനീകാന്ത്‌ - ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കാനൊരുങ്ങി ഐശ്വര്യ രജനീകാന്ത്‌

Aishwaryaa Rajinikanth bollywood debut: 'ഓ സാത്തി ചല്‍' എന്ന്‌ പേരിട്ടിരിക്കുന്ന സിനിമയിലൂടെ സംവിധായികയായി ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കാന്‍ ഐശ്വര്യ

Aishwaryaa Rajinikanth bollywood debut  ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കാനൊരുങ്ങി ഐശ്വര്യ രജനീകാന്ത്‌  'ഓ സാത്തി ചല്‍'
ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കാനൊരുങ്ങി ഐശ്വര്യ രജനീകാന്ത്‌
author img

By

Published : Mar 21, 2022, 4:48 PM IST

Aishwaryaa Rajinikanth bollywood debut: ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കാന്‍ ഐശ്വര്യ രജനീകാന്ത്‌. 'ഓ സാത്തി ചല്‍' എന്ന്‌ പേരിട്ടിരിക്കുന്ന സിനിമ സംവിധാനം ചെയ്‌താണ് രജനീകാന്തിന്‍റെ മകള്‍ ബോളിവുഡില്‍ രംഗപ്രവേശം ചെയ്യുന്നത്.

അടുത്തിടെ പുറത്തിറങ്ങിയ അമിതാഭ്‌ ബച്ചന്‍റെ 'ഝണ്ഡ്‌' എന്ന ചിത്രമൊരുക്കിയ മീനു അറോറയാണ് ചിത്രം നിര്‍മിക്കുന്നത്. പ്രണയ കഥയാണ് 'ഓ സാത്തി ചല്‍' പറയുന്നത്‌.

'മീനു അറോറ നിര്‍മിക്കുന്ന തന്‍റെ ബോളിവുഡ്‌ അരങ്ങേറ്റ ചിത്രം 'ഓ സാത്തി ചല്‍' പ്രഖ്യാപിച്ചതിന്‍റെ സന്തോഷത്തിലാണ്. നിങ്ങളുടെ എല്ലാം അനുഗ്രഹവും സന്തോഷവും തേടുന്നു' - ഐശ്വര്യ ട്വീറ്റ്‌ ചെയ്‌തു.

Also Read: പ്രമുഖ യൂട്യൂബറും നടിയുമായ ഗായത്രി വാഹനാപകടത്തില്‍ മരിച്ചു

നിര്‍മാതാവ് മീനു അറോറയും ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്‌. 'ഐശ്വര്യയുടെ ബോളിവുഡ്‌ അരങ്ങേറ്റ ചിത്രവുമായി സഹകരിച്ച്‌ പ്രവര്‍ത്തിക്കുന്നതില്‍ സന്തോഷമുണ്ട്‌. പ്രൊജക്‌ടിനെ കുറിച്ച്‌ കൂടുതല്‍ സംസാരിക്കാന്‍ കഴിയില്ല. ഞങ്ങള്‍ ഇപ്പോള്‍ സ്‌ക്രിപ്‌റ്റിങ്‌ പ്രക്രിയയിലാണ്. അതിനുശേഷം അഭിനേതാക്കളെ തീരുമാനിക്കും ' - മീനു അറോറ പറഞ്ഞു.

കഴിഞ്ഞയാഴ്‌ചയാണ്‌ ഐശ്വര്യ സംവിധാനം ചെയ്‌ത മ്യൂസിക്‌ വീഡിയോ 'പയനി' റിലീസായത്‌. വിവേകയുടെ വരികള്‍ക്ക്‌ അങ്കിത് തിവാരിയുടെ സംഗീതത്തില്‍ അനിരുദ്ധ്‌ ആണ് സംഗീതം നിര്‍വഹിച്ചത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.