Radhe Shyam song: നിങ്ങൾ പ്രണയത്തിലാകരുത്, സ്നേഹത്താല്‍ ഉയരൂ... എന്നാണ് 'രാധേ ശ്യാം' പുതിയ ഗാനം പറയുന്നത്. പ്രേക്ഷകര്‍ നാളേറെയായി അക്ഷമരായി കാത്തിരിക്കുന്ന പ്രഭാസ് ചിത്രമാണ് 'രാധേ ശ്യാം'. ചിത്രത്തിലെ പുതിയ ഗാനം പുറത്തിറങ്ങി. 'മെയിന്‍ ഇഷ്‌ക് മേന്‍ ഹൂന്‍' എന്ന ഗാനമാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്.
Main Ishq Mein Hoon song: പ്രണയവും വേദനയും ഉള്‍ക്കൊള്ളുന്ന ഒരു പ്രണയ ഗാനമാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്. ചിത്രം റിലീസിനോടടുക്കുമ്പോള്‍ ഗാനം പുറത്തിറങ്ങിയതോടെ പ്രേക്ഷകരുടെ ആകാംക്ഷയും വര്‍ധിച്ചിരിക്കുകയാണ്. കുമാറിന്‍റെ അതിമനോഹര വരികള്‍ക്ക് മനന്‍ ഭരദ്വജിന്‍റെ സംഗീതത്തില്‍ മനന്‍ ഭരദ്വജും ഹര്‍ജത് കൗറും ചേര്‍ന്നാണ് ഗാനാലാപനം. ചിത്രത്തിലേതായി ഇതുവരെ പുറത്തുവിട്ട ഗാനങ്ങളെല്ലാം വന്‍ ഹിറ്റായിരുന്നു. ജസ്‌റ്റിന്‍ പ്രഭാകരന്‍ ആണ് സംഗീതം. റസൂല്‍ പൂക്കുട്ടിയാണ് സൗണ്ട് ഡിസൈന്‍ ചെയ്‌തിരിക്കുന്നത്.
- " class="align-text-top noRightClick twitterSection" data="">
Radhe Shyam trailer: രണ്ട് ട്രെയ്‌ലറുകളാണ് ഇതുവരെ 'രാധേ ശ്യാമി'ന്‍റേതായി പുറത്തിറങ്ങിയത്. പുറത്തിറങ്ങിയ രണ്ട് ട്രെയ്‌ലറുകളും പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ചിത്രത്തില്‍ പ്രഭാസിന്‍റെ കഥാപാത്രത്തിന് പ്രത്യേകിച്ചൊരു വില്ലന്‍ ഇല്ല എന്നാണ് രണ്ടാമത്തെ ട്രെയ്‌ലര്‍ നല്‍കുന്ന സൂചന. എന്നാല്‍ നായികാനായകന്‍മാരുടെ കൂടിച്ചേരലിന് പ്രകൃതി തന്നെ ഒരു തടസ്സമായി മാറുന്നത് ട്രെയ്‌ലറില്‍ കാണാം. ചിത്രത്തിന് സുനാമി പോലൊരു ദാരുണമായ അന്ത്യമായിരിക്കുമെന്നും സൂചനയുണ്ട്. പ്രണയ കഥയാണെങ്കിലും വിധിയോടുള്ള പോരാട്ടത്തെ കുറിച്ചും ട്രെയ്‌ലര്‍ സൂചന നല്‍കുന്നു.
Prabhas Pooja Hegde Radhe Shyam: ഒരു ഇതിഹാസ പ്രണയകഥയായാണ് ചിത്രം ഒരുങ്ങുന്നത്. ഭാവി പ്രവചിക്കുന്ന ഹസ്‌തരേഖ വിദഗ്‌ധന്‍ വിക്രമാദിത്യ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ പ്രഭാസ് അവതരിപ്പിക്കുന്നത്. പ്രേരണ എന്ന കഥാപാത്രത്തെ പൂജ ഹെഗ്‌ഡയും അവതരിപ്പിക്കും. പ്രേരണയുമായി പ്രണയത്തിലാകുന്ന വിക്രമാദിത്യയുടെ കഥയാണ് ചിത്രം പറയുന്നത്.
Amitabh Bachchan in Radhe Shyam: 'രാധേ ശ്യാമി'ന് വേണ്ടി ശബ്‌ദം നല്‍കി കൊണ്ട് ബോളിവുഡ് ബിഗ് ബി അമിതാഭ് ബച്ചനും ചിത്രത്തിന്‍റെ ഭാഗമായി മാറി. ബോളിവുഡ് താരം ഭാഗ്യശ്രീയും ചിത്രത്തിലുണ്ട്. പ്രഭാസിന്‍റെ അമ്മയുടെ വേഷമാണ് 'രാധേ ശ്യാമി'ല്‍ ഭാഗ്യശ്രീക്ക്.
Radhe Shyam cast and crew: രാധാകൃഷ്‌ണ കുമാർ ആണ് സംവിധാനം. യുവി ക്രിയേഷന്‍സ്, ടീ-സീരിസ് എന്നീ ബാനറുകളില്‍ ഭൂഷണ്‍ കുമാര്‍, വംശി, പ്രമോദ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മാണം. പ്രിയദര്‍ശിനി, സച്ചിന്‍ ഖറേഡേക്കര്‍, മുരളി ശര്‍മ, കുനാല്‍ റോയ് കപൂര്‍, സാഷ ഛേത്രി തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കുന്നു.
Radhe Shyam release: മാർച്ച് 11ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ ചിത്രം റിലീസ് ചെയ്യും. തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി, ചൈനീസ്, ജാപ്പനീസ് എന്നീ ഭാഷകളിലായാണ് ചിത്രം റിലീസിനെത്തുക.