കലയ്‌ക്കും സിനിമാ മേഖലയ്‌ക്കും നല്‍കിയ സമഗ്ര സംഭാവനകള്‍ പരിഗണിച്ച് കോലാപ്പൂര്‍ ഡി.വൈ പാട്ടീല്‍ എഡ്യൂക്കേഷന്‍ സൊസൈറ്റിയുടെ ഡോക്ടറേറ്റ് ഓഫ് ലെറ്റേഴ്‌സ് (ഡി.ലിറ്റ്) ബിരുദം നടന്‍ മാധവന് സമ്മാനിച്ചു. ഡോക്ടറേറ്റ് ബിരുദം ഏറ്റുവാങ്ങിയ സന്തോഷം നടന്‍ തന്നെയാണ് സോഷ്യല്‍മീഡിയ വഴി പങ്കുവെച്ചത്. തനിക്ക് ലഭിച്ച ഈ ബഹുമതിയില്‍ ഏറെ സന്തോഷിക്കുന്നുവെന്നും പുതിയ വെല്ലുവിളികള്‍ നിറഞ്ഞ കാര്യങ്ങള്‍ ചെയ്യാന്‍ എന്നും തനിക്ക് പ്രചോദനമാകുമെന്നും ബിദുരം ഏറ്റുവാങ്ങുന്ന ഫോട്ടോ പങ്കുവെച്ചുകൊണ്ട് മാധവന്‍ കുറിച്ചു. 1997ല്‍ പുറത്തിറങ്ങിയ ഇന്‍ഫേര്‍ണോ എന്ന ഇംഗ്ലീഷ് സിനിമയിലൂടെയാണ് മാധവന്‍റെ നാടനായുള്ള അരങ്ങേറ്റം. ശേഷം തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി ഭാഷകളിലായി നിരവധി ഹിറ്റ് സിനിമകളില്‍ മാധവന്‍ നായകനായി തിളങ്ങി.
- " class="align-text-top noRightClick twitterSection" data="
">
അലൈപായുതെ, രഹ്ന ഹേ തേരേ ദില്‍ മെയിന്‍, രഗ്ദേ ബസന്തി, ത്രി ഇഡിയറ്റ്സ്, തനു വെഡ്‌സ് മനു, ഇരുതി സുട്രു എന്നിവയാണ് താരത്തിന്‍റെ പ്രധാന ഹിറ്റ് ചിത്രങ്ങള്‍. 2017ല്‍ പുറത്തിറങ്ങിയ വിക്രം വേദ എന്ന സിനിമയിലെ മാധവന്‍റെ പ്രകടനവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. വിജയ് സേതുപതിയായിരുന്നു സിനിമയില്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്. മാധവന്‍ തന്നെ സംവിധാനം ചെയ്‌ത് അഭിനയിക്കുന്ന റോക്കട്രി: ദി നമ്പി എഫക്ട് എന്ന സിനിമയാണ് ഇനി റിലീസ് ചെയ്യാനുള്ള മാധവന്‍ സിനിമ.