Adipurush release date: സെയ്‌ഫ് അലി ഖാന്‍, പ്രഭാസ് എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന 'ആദിപുരുഷി'ന്‍റെ റിലീസ് തീയതി പുറത്ത്. ഇതിഹാസ കാവ്യം രാമായണം അടിസ്ഥാനമാക്കി ഓം റാവത്ത് സംവിധാനം ചെയ്യുന്ന 'ആദിപുരുഷ്' 2023 ജനുവരി 12നാണ് റിലീസിനെത്തുക. ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ, മലയാളം എന്നീ ഭാഷകളിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തുക.
Adipurush release postponed due to Aamir Khan movie: നേരത്തെ 2022 ആഗസ്‌റ്റ് 11ന് റിലീസ് ചെയ്യാനായിരുന്നു നിശ്ചയിച്ചിരുന്നത്. ആമിർ ഖാന്‍റെ 'ലാൽ സിംഗ് ഛദ്ദ'യുമായുള്ള ക്ലാഷ് ഒഴിവാക്കാനാണ് ചിത്രത്തിന്‍റെ റിലീസ് തീയതി മാറ്റിവയ്‌ക്കാന്‍ അണിയറപ്രവര്‍ത്തകര്‍ തീരുമാനിച്ചത്. മഹാശിവരാത്രിയോടനുബന്ധിച്ച് 'ആദിപുരുഷ്' ടീം പുതിയ റിലീസ് തീയതി പ്രഖ്യാപിക്കുകയായിരുന്നു.
- " class="align-text-top noRightClick twitterSection" data="
">
Also Read: യുക്രൈന്‍ അധിനിവേശം : റഷ്യയില്‍ സിനിമ റിലീസ് നിര്‍ത്തി ഡിസ്‌നിയും വാര്‍ണര്‍ ബ്രദേഴ്‌സും
ടി സീരീസിന്‍റെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിലൂടെയാണ് റിലീസ് തീയതി പുറത്തുവിട്ടത്. 2023 ജനുവരി 12ന് വേൾഡ് വൈഡ് തിയേറ്റർ റിലീസ് ആയി 3Dല്‍ 'ആദിപുരുഷ്' എത്തും. -ഇപ്രകാരമായിരുന്നു ട്വീറ്റ്. പ്രഭാസ് തന്‍റെ ഇന്‍സ്‌റ്റഗ്രാം പേജിലൂടെയും റിലീസ് തീയതി പങ്കുവച്ചു.
Adipurush cast and crew: പ്രഭാസ്, സെയ്‌ഫ് അലി ഖാന്‍ എന്നിവരെ കൂടാതെ കൃതി സനോണ്‍, സണ്ണി സിംഗ്, ദേവദത്ത നാഗെ, തൃപ്‌തി, വത്സല്‍ ഷേത് തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കും. ടി.സീരീസ് ഫിലിംസ്, റെട്രോഫൈല്‍സ് എന്നീ ബാനറുകളില്‍ ഭുഷന്‍ കുമാര്‍, കൃഷന്‍ കുമാര്‍, ഓം റാവത്ത്, രാജേഷ് നായര്‍, പ്രസാദ് സുതാര്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മാണം. സചേത്-പരമ്പര ആണ് സംഗീതം.