ജീവിച്ചിരിക്കുന്ന സെലിബ്രിറ്റികൾ മരിച്ചുവെന്ന തരത്തിൽ ഒരു കൂട്ടർ വാർത്തകൾ ചമയ്ക്കാറുണ്ട്. ശക്തിമാൻ ഫെയിം മുകേഷ് ഖന്നയും ഗായകൻ ലക്കി അലിയും മരിച്ചെന്ന വ്യാജവാർത്തകൾക്ക് പിന്നാലെ ആ ലിസ്റ്റിൽ ഇടംപിടിച്ചിരിക്കുന്നത് നടന്‍ പരേഷ് റാവൽ ആണ്. വെള്ളിയാഴ്ച്ച രാവിലെ ഏഴ് മണിക്ക് പരേഷ് റാവൽ മരിച്ചു എന്നായിരുന്നു വ്യാജ വാർത്ത. ഇതിന്‍റെ സ്ക്രീൻ ഷോട്ട് പങ്കുവെച്ചുകൊണ്ട് രസകരമായ മറുപടിയാണ് നടന്‍ നല്‍കിയത്. 'തെറ്റിദ്ധാരണയുണ്ടായതിൽ ക്ഷമിക്കൂ. ഞാൻ ഏഴുമണി കഴിഞ്ഞും ഉറങ്ങിപ്പോയി' എന്നാണ് പരേഷ് റാവൽ ട്വീറ്റ് ചെയ്തത്. മരണവാർത്തക്കെതിരെയുള്ള പരേഷ് റാവലിന്‍റെ ട്വീറ്റിനെ ആരാധകരും അഭിനന്ദിച്ചു.
-
🙏...Sorry for the misunderstanding as I slept past 7am ...! pic.twitter.com/3m7j8J54NF
— Paresh Rawal (@SirPareshRawal) May 14, 2021 " class="align-text-top noRightClick twitterSection" data="
">🙏...Sorry for the misunderstanding as I slept past 7am ...! pic.twitter.com/3m7j8J54NF
— Paresh Rawal (@SirPareshRawal) May 14, 2021🙏...Sorry for the misunderstanding as I slept past 7am ...! pic.twitter.com/3m7j8J54NF
— Paresh Rawal (@SirPareshRawal) May 14, 2021
More Read: ബോളിവുഡ് നടന്‍ പരേഷ് റാവലിന് കൊവിഡ്
മാർച്ചിൽ പരേഷ് റാവലിന് കൊവിഡ് ബാധിച്ചിരുന്നു. കൊവിഡ് പോസിറ്റീവ് ആയെന്നും താനുമായി സമ്പർക്കത്തിൽ വന്നവർ പരിശോധനയ്ക്ക് വിധേയരാകണമെന്നും അദ്ദേഹം ട്വീറ്റിലൂടെ അറിയിച്ചിരുന്നു. അതേസമയം, ശിൽപ ഷെട്ടിയുടെ ഹംഗാമ 2വാണ് പരേഷ് റാവലിന്‍റെ പുതിയ ചിത്രം. പ്രിയദർശനാണ് ബോളിവുഡ് ചിത്രം സംവിധാനം ചെയ്യുന്നത്.