ETV Bharat / sitara

നാഗാര്‍ജുനയുടെ 'വൈല്‍ഡ് ഡോഗ്' നേരിട്ട് തിയേറ്ററുകളിലേക്ക്

author img

By

Published : Mar 3, 2021, 3:35 PM IST

ഏപ്രില്‍ രണ്ടിന് സിനിമ തിയേറ്ററുകളിലെത്തും. ചിത്രം നേരിട്ട് ഒടിടി പ്ലാറ്റ്‌ഫോമിലൂടെ സ്ട്രീം ചെയ്‌ത് തുടങ്ങുമെന്നായിരുന്നു മുമ്പ് വന്ന റിപ്പോര്‍ട്ടുകള്‍

Nagarjuna Wild Dog to release in theatre  നാഗാര്‍ജുനയുടെ 'വൈല്‍ഡ് ഡോഗ്' നേരിട്ട് തിയേറ്ററുകളിലേക്ക്  നാഗാര്‍ജുനയുടെ 'വൈല്‍ഡ് ഡോഗ്'  Nagarjuna Wild Dog  Nagarjuna Wild Dog movie release date  Nagarjuna Wild Dog movie related news  വൈല്‍ഡ് ഡോഗ് സിനിമ
നാഗാര്‍ജുനയുടെ 'വൈല്‍ഡ് ഡോഗ്' നേരിട്ട് തിയേറ്ററുകളിലേക്ക്

തെലുങ്ക് സൂപ്പര്‍താരം നാഗാര്‍ജുന അക്കിനേനി കേന്ദ്രകഥാപാത്രമാകുന്ന ആക്ഷന്‍ ചിത്രം വൈല്‍ഡ് ഡോഗിന്‍റെ തിയേറ്റര്‍ റിലീസ് തിയതി പുറത്തുവിട്ടു. ഏപ്രില്‍ രണ്ടിന് സിനിമ തിയേറ്ററുകളിലെത്തും. ചിത്രം നേരിട്ട് ഒടിടി പ്ലാറ്റ്‌ഫോമിലൂടെ സ്ട്രീം ചെയ്‌ത് തുടങ്ങുമെന്നായിരുന്നു മുമ്പ് വന്ന റിപ്പോര്‍ട്ടുകള്‍. ആഷിഷര്‍ സോളമന്‍ സംവിധാനം ചെയ്‌ത ചിത്രത്തില്‍ ദിയ മിര്‍സയാണ് നായിക.

'തിയേറ്ററുകള്‍ വീണ്ടും തുറക്കുമോ എന്നതില്‍ വ്യക്തതയില്ലാതിരുന്ന സമയത്ത് നെറ്റ്‌ഫ്ളിക്സില്‍ നിന്നും സിനിമയ്‌ക്ക് നല്ലൊരു ഓഫര്‍ ലഭിച്ചിരുന്നു. നവംബര്‍ ഷൂട്ടിങ് പൂര്‍ത്തീകരിച്ച സിനിമയായതിനാല്‍ ഞങ്ങള്‍ അത് സ്വീകരിച്ചു. പിന്നീട് തിയേറ്ററുകള്‍ വീണ്ടും തുറന്നപ്പോള്‍ ആളുകള്‍ ഇരുകൈയും നീട്ടി എല്ലാ സിനിമകളെയും സ്വീകരിക്കുന്നത് ഞങ്ങള്‍ കണ്ടു. അതിനാല്‍ നേരിട്ട് ഒടിടി റിലീസ് എന്ന തീരുമാനം ഞങ്ങള്‍ ഒഴിവാക്കി... നേരിട്ട് ഏഫ്രില്‍ രണ്ടിന് തിയേറ്ററില്‍ റിലീസ് ചെയ്യാന്‍ തീരുമാനിച്ചു. സിനിമ തിയേറ്ററിലെത്തി 40-45 ദിവസം പിന്നിട്ട ശേഷം വൈല്‍ഡ് ഡോഗ് നെറ്റ്‌ഫ്ളിക്സില്‍ സ്ട്രീം ചെയ്‌ത് തുടങ്ങും.' നാഗാര്‍ജുന ഹൈദരാബാദില്‍ വിളിച്ച് ചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

നിരഞ്ജന്‍ റെഡ്ഡിയും അന്‍‌വേഷ് റെഡ്ഡിയും സംയുക്തമായിട്ടാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ഛായാഗ്രാഹകന്‍ ഷെയ്ന്‍ ഡിയോയാണ്. എന്‍‌ഐ‌എ ഓഫീസര്‍ വിജയ് വര്‍‌മയുടെ വേഷത്തില്‍ നാഗാര്‍ജുന അഭിനയിച്ച വൈല്‍ഡ് ഡോഗ് ഏകദേശം 25 കോടി രൂപയുടെ ബഡ്‌ജറ്റിലാണ് നിര്‍മിച്ചിരിക്കുന്നത്. സയാമി ഖേര്‍, അലി റെസ, മയാങ്ക് പരാക് എന്നിവരും ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.