ദേശീയ ചലച്ചിത്ര ദിനത്തില്‍ കുറഞ്ഞ നിരക്കില്‍ തിയേറ്ററില്‍ സിനിമ കാണാന്‍ അവസരമൊരുക്കി മള്‍ട്ടിപ്ലെക്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ. ടിക്കറ്റ് ഒന്നിന് 99 രൂപയാണ്. നാളെയാണ് ദേശീയ ചലചിത്ര ദിനം. രാജ്യത്തെ പ്രമുഖ മള്‍ട്ടിപ്ലെക്‌സ് ശൃംഖലകളുടെ 4000ലധികം സ്ക്രീനുകളിലാണ് ചലച്ചിത്ര ദിനം ആഘോഷിക്കുന്നത്. MAOI
പിവിആര്‍ ഐനോക്‌സ്, സിനിപോളിസ്, മിറാഷ്, സിറ്റിപ്രൈഡ്, ഏഷ്യന്‍, മുക്ത എ 2, മൂവി ടൈം, വേവ്, മൂവിമാക്‌സ്, എം2കെ, ഡിലൈറ്റ് തുടങ്ങിയ മള്‍ട്ടിപ്ലെക്‌സ് ശൃംഖലകളില്‍ സെപ്റ്റംബര്‍ 20ന് ഈ ഓഫര്‍ ലഭ്യമാകും. ഇന്ത്യന്‍ സിനിമ വ്യവസായ ഈ വര്‍ഷം വരിച്ച വലിയ വിജയത്തിന് പ്രേക്ഷകരോടുള്ള തങ്ങളുടെ നന്ദി പറച്ചിലാണ് ദേശീയ സിനിമ ദിനമെന്ന് മള്‍ട്ടിപ്ലെക്‌സ് അസോസിയേഷന്‍ വാര്‍ത്ത കുറിപ്പില്‍ അറിയിച്ചു.
ഇത് മൂന്നാം തവണയാണ് അസോസിയേഷന്‍ ദേശീയ ചലച്ചിത്ര ദിനം സംഘടിപ്പിക്കുന്നത്. കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലും പ്രേക്ഷകരുടെ തള്ളിക്കയറ്റം തന്നെ ഈ ദിവസം ഉണ്ടായിരുന്നു. 2023ലെ ദേശീയ ചലച്ചിത്ര ദിനം ഒക്‌ടോബര്‍ 13നായിരുന്നു. അന്നേ ദിവസം 60 ലക്ഷത്തിലധികം ആളുകളാണ് പ്രത്യേക നിരക്കില്‍ ടിക്കറ്റ് വാങ്ങിയതെന്ന് ആസോസിയേഷന്‍ അറിയിച്ചിരുന്നു. വെള്ളിയാഴ്‌ച ദിവസം കൂടി ചേര്‍ന്ന് വരുന്നതിനാല്‍ പുതിയ റിലീസുകളെ സംബന്ധിച്ചു ഏറെ ഗുണകരമാവും ഇത്തവണ സിനിമ ദിനം എന്നാണ് കരുതുന്നത്.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കരീന കപൂറിന്‍റെ ഗ്രിപ്പ് ഡ്രാമയായ 'ദി ബക്കിങ് ഹാം മര്‍ഡേഴ്‌സ്', ശ്രദ്ധ കപൂര്‍- രാജ് കുമാര്‍ റാവു പ്രധാന വേഷത്തിലെത്തിയ 'സ്‌ത്രീ 2' എന്നിവ കാണാനുള്ള അവസരവും തിയേറ്റര്‍ അസോസിയേഷന്‍ ഒരുക്കുന്നുണ്ട്. കൂടാതെ പുതിയ റിലീസുകളും പ്രിയപ്പെട്ട ക്ലാസിക്കുകളും പ്രദര്‍ശിപ്പിക്കും.
Also Read:'അഭിമാനത്തിന്‍റെയും മഹത്വത്തിന്‍റെയും യുദ്ധം'; കങ്കുവയുടെ ആ വലിയ അപ്‌ഡേറ്റ് എത്തി