ഹൈദരാബാദ്: നിരവധി എഐ ഫീച്ചറുകളുമായി പ്രമുഖ ചൈനീസ് സ്‌മാർട്ട്‌ഫോൺ ബ്രാൻഡായ ഇൻഫിനിക്‌സ് തങ്ങളുടെ സീറോ സീരീസിൽ പുതിയ സ്‌മാർട്‌ഫോൺ ഇൻഫിനിക്‌സ് സീറോ 40 5G അവതരിപ്പിച്ചിരിക്കുകയാണ്. സീറോ 30 5ജിയുടെ പിൻഗാമി ആയാണ് ഇൻഫിനിക്‌സ് സീറോ 40 5ജി എത്തിയിരിക്കുന്നത്. ഡിസൈൻ, ക്യാമറ, ചാർജിങ് എന്നിവയിൽ അപ്‌ഗ്രഡേഷനോടെയാണ് സീറോ സീരീസിലെ പുതിയ ഫോണിന്‍റെ വരവ്.
144Hz ഡിസ്‌പ്ലേ, 108MP പ്രധാന ക്യാമറ, 20W വയർലെസ് ചാർജിങ് തുടങ്ങിയ സവിശേഷതകളോടെ അവതരിപ്പിച്ച പുതിയ ഫോണിന്‍റെ മറ്റൊരു പ്രത്യേകത 'ഇൻഫിനിക്‌സ് എഐ' എന്ന പേരിൽ അവതരിപ്പിച്ച ആർടിഫിഷ്യൽ ഇന്‍റലിജൻസ് ഫീച്ചറുകളാണ്. പുതിയ ഫോൺ ഫ്ലിപ്‌കാർട്ടിൽ നിന്നും മറ്റ് റീട്ടെയിൽ സ്റ്റോറുകളിൽ നിന്നും വാങ്ങാം. ആക്‌സിസ് ബാങ്ക് ക്രെഡിറ്റ് കാർഡുകൾക്ക് 5 ശതമാനം അൺലിമിറ്റഡ് ക്യാഷ്ബാക്ക് ഫ്ലിപ്‌കാർട്ട് വാഗ്‌ദാനം ചെയ്യുന്നുണ്ട്. കൂടാതെ ക്രെഡിറ്റ്, ഡെബിറ്റ് കാർഡ് ഇടപാടുകളിൽ ഉപയോക്താക്കൾക്ക് 1,500 രൂപ വരെ കിഴിവും ലഭിക്കും.
ഫീച്ചറുകൾ:
- ഡിസ്പ്ലേ: 6.78 ഇഞ്ച് FHD+ 10-bit AMOLED കർവ്‌ഡ്
- ക്യാമറ: എഐ ട്രിപ്പിൾ ക്യാമറ, 108MP+50MP(അൾട്രാവൈഡ് ലെൻസ്) +2MP റിയർ ക്യാമറ, 50MP ഫ്രണ്ട് ക്യാമറ
- കോർണിങ് ഗൊറില്ല ഗ്ലാസ് പ്രൊട്ടക്ഷൻ
- പ്രോസസർ: മീഡിയാടെക് ഡയമെൻസിറ്റി 8,200 ചിപ്‌സെറ്റ്
- റെസല്യൂഷൻ: 1080x2436 പിക്‌സൽ
- റിഫ്രഷ് റേറ്റ്: 144Hz
- IP54 റേറ്റിങ്
- ടച്ച് സാംപ്ലിങ് റേറ്റ്: 360Hz , ഇൻസ്റ്റന്‍റ് ടച്ച് സാംപ്ലിങ് റേറ്റ്: 15,00Hz
- ബ്രൈറ്റ്‌നെസ്: 1,300 nit
- സ്റ്റോറേജ്: 12 ജിബി റാം + 256 ജിബി സ്റ്റോറേജ്
- ബാറ്ററി: 5,000 mAh
- 45 W വയർഡ് ചാർജിങ്
- 15 W വയർലെസ് ചാർജിങ്
- GoPro കണക്റ്റിവിറ്റി
- എൻഎഫ്‌സി കണക്റ്റിവിറ്റി
- ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിൻ്റ് സ്‌കാനർ
- ഐആർ ബ്ലാസ്റ്റർ
- TÜV റെയിൻലാൻഡ് ഐ-കെയർ മോഡ് സർട്ടിഫിക്കേഷൻ
- ഗൂഗിൾ ജെമിനി എഐ അസിസ്റ്റൻ്റ്
- ഓപ്പറേറ്റിങ് സിസ്റ്റം: ആൻഡ്രോയ്‌ഡ് 14 OS
- സോഫ്റ്റ്‌വെയർ: 2 വർഷത്തെ ആൻഡ്രോയ്‌ഡ് OS അപ്‌ഡേറ്റുകളും 3 വർഷത്തെ സുരക്ഷ അപ്‌ഡേറ്റുകളും
- കളർ ഓപ്‌ഷനുകൾ: വയലറ്റ് ഗാർഡൻ, മൂവിങ് ടൈറ്റാനിയം, റോക്ക് ബ്ലാക്ക്
- വില: 12 GB+256 GB വേരിയൻ്റിന് വില 27,999 രൂപയും, 12 GB+ 512 GB വേരിയൻ്റിന് 30,999 രൂപയും
കൂടുതൽ വാർത്തകൾക്കായി ഇടിവി ഭാരത് കേരളയുടെ വാട്ട്‌സ്‌ആപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
GoPro കണക്റ്റിവിറ്റി: സ്‌മാർട്ട്‌ഫോൺ ഉപയോക്താക്കളെ എളുപ്പത്തിൽ വ്ളോഗുകൾ ചെയ്യാൻ സഹായിക്കുന്നതിന് ഇൻഫിനിക്‌സ് സീറോ 40 5G ഫോണിൽ പ്രത്യേക വ്ളോഗ് മോഡ് ഉണ്ട്. ഫോണിൽ നിന്ന് നേരിട്ട് GoPro ഉപകരണം കണക്റ്റുചെയ്യാനും നിയന്ത്രിക്കാനും ഇതുവഴി സാധിക്കും. തത്സമയ ദൃശ്യങ്ങൾക്കായി ഫോൺ ഡിസ്‌പ്ലേ മോണിറ്ററായി ഉപയോഗിക്കാനാകും.