ETV Bharat / entertainment

പ്രേക്ഷകരെ ഞെട്ടിക്കാന്‍ മുറ; റിലീസ് തീയതി പുറത്ത് - Mura Release - MURA RELEASE

സുരാജ് വെഞ്ഞാറമൂട്, ഹൃദു ഹാറൂണ്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മുഹമ്മദ് മുസ്‌തഫ സംവിധാനം ചെയ്യുന്ന ചിത്രമാണ് മുറ. സിനിമയുടെ റിലീസ് തീയതി പുറത്തുവിട്ടത്.

MURA RELEASE DATE ANNOUNCED  മുറ റിലീസ്  കപ്പേളയ്‌ക്ക് ശേഷം മുറ  MURA
Mura Release (ETV Bharat)
author img

By ETV Bharat Entertainment Team

Published : Sep 19, 2024, 4:10 PM IST

Mura release (ETV Bharat)

ഏറെ പ്രേക്ഷക-നിരൂപക പ്രശംസകള്‍ ഏറ്റുവാങ്ങിയ 'കപ്പേള' എന്ന സിനിമയ്‌ക്ക് ശേഷം മുഹമ്മദ് മുസ്‌തഫ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 'മുറ'. സിനിമയുടെ റിലീസ് തീയതി അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ഒക്ടോബർ 18നാണ് ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്.

സുരാജ് വെഞ്ഞാറമൂടും ഹൃദു ഹാറൂണുമാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളില്‍ എത്തുന്നത്. ക്യാൻ ഫിലിം ഫെസ്‌റ്റിവലില്‍ പുരസ്‌കാരം നേടിയ 'ഓൾ വീ ഇമാജിൻ ആസ് ലൈറ്റ്', 'മുംബൈക്കാർ', 'തഗ്‌സ്‌' തുടങ്ങി ചിത്രങ്ങളിലും 'ക്രാഷ് കോഴ്‌സ്‌' എന്ന വെബ്‌സീരിസിലും അഭിനയിച്ച ശേഷമാണ് ഹൃദു 'മുറ'യില്‍ എത്തുന്നത്.

Mura release date announced  മുറ റിലീസ്  കപ്പേളയ്‌ക്ക് ശേഷം മുറ  Mura
Mura release (ETV Bharat)

മാലാ പാർവതി, കനി കുസൃതി, ജോബിൻ ദാസ്, കണ്ണൻ നായർ, അനുജിത് കണ്ണൻ, വിഘ്‌നേശ്വർ സുരേഷ്, യെദു കൃഷ്‌ണ, കൃഷ് ഹസൻ, സിബി ജോസഫ് എന്നിവരും ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും.

അടുത്തിടെ 'മുറ'യിലെ ടീസര്‍ റിലീസ് ചെയ്‌തിരുന്നു. ടീസര്‍ സോഷ്യൽ മീഡിയയിൽ തരംഗമായി മാറുകയും ചെയ്‌തിരുന്നു. ആക്ഷൻ രംഗങ്ങളാൽ സമ്പന്നമായിരുന്നു ടീസര്‍. തലസ്ഥാന നഗരിയുടെ പശ്ചാത്തലത്തിലാണ് ചിത്രം കഥ പറയുന്നത്.

'ഉപ്പും മുളകും' ഫെയിം സുരേഷ് ബാബുവാണ് ചിത്രത്തിന്‍റെ രചന നിർവഹിച്ചിരിക്കുന്നത്. ഫാസിൽ നാസർ ഛായാഗ്രഹണവും ചമൻ ചാക്കോ ചിത്രസംയോജനവും നിര്‍വ്വഹിച്ചു. ക്രിസ്‌റ്റി ജോബി ആണ് ചിത്രത്തിലെ ഗാനങ്ങള്‍ക്ക് സംഗീതം ഒരുക്കിയിരിക്കുന്നത്.

നിർമ്മാണം - റിയാ ഷിബു, എച്ച് ആർ പിക്ചേഴ്‌സ്‌, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ - റോണി സക്കറിയ, കലാസംവിധാനം - ശ്രീനു കല്ലേലിൽ, മേക്കപ്പ് - റോണക്‌സ്‌ സേവ്യർ, വസ്ത്രാലങ്കാരം - നിസാർ റഹ്‌മത്ത്, ആക്ഷൻ - പിസി സ്‌റ്റൻഡ്‌സ്, പ്രൊഡക്ഷൻ കൺട്രോളർ - ജിത്ത് പിരപ്പൻകോട്, പിആർഒ - പ്രതീഷ് ശേഖർ എന്നിവരാണ് ചിത്രത്തിലെ മറ്റ് അണിയറപ്രവര്‍ത്തകര്‍.

Also Read: ബേസിലിന്‍റെ നായികയായി നസ്രിയയുടെ തിരിച്ചുവരവ് ; വ്യത്യസ്‌തമായി സൂക്ഷ്‌മദര്‍ശിനി മോഷന്‍ പോസ്‌റ്റര്‍ - Sookshmadarshini motion poster

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.