2008 നവംബർ 26, മുംബൈ നഗരം രക്തത്തിൽ വിറങ്ങലിച്ച രാത്രി. കടൽ മാർഗമെത്തി പാക് ഭീകരർ ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനത്തിൽ ആക്രമണം അഴിച്ചുവിട്ടപ്പോൾ രാജ്യം വിറങ്ങലിച്ചു. ഇന്ന് ആ വിറങ്ങലിച്ച ഓർമക്ക് 12 വർഷം. മുംബൈ ഭീകരാക്രമണത്തെ പ്രമേയമാക്കി ആമസോൺ പ്രൈം വീഡിയോ ഒരുക്കുന്ന പുതിയ സീരീസിന്‍റെ ടീസര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. പ്രതികരിക്കാനും തീരുമാനിക്കാനും സെക്കന്‍റുകൾ മാത്രം... രക്തം പുരണ്ട മനുഷ്യശരീരങ്ങൾ... ഭീകരാക്രമണത്തിൽ പിടഞ്ഞ് വീഴുന്ന ഓരോ ജീവനും രക്ഷിക്കാൻ ശ്രമിക്കുന്ന ഡോക്‌ടർമാരുടെ കാഴ്‌ചപ്പാടിലാണ് മുംബൈ ഡയറീസ് 26/11 ഒരുങ്ങുന്നത്.
-
The story to be told, #MumbaiDiaries 26/11, coming to Amazon Prime - March 2021.pic.twitter.com/uOvyocAwKi
— LetsOTT GLOBAL (@LetsOTT) November 26, 2020 " class="align-text-top noRightClick twitterSection" data="
">The story to be told, #MumbaiDiaries 26/11, coming to Amazon Prime - March 2021.pic.twitter.com/uOvyocAwKi
— LetsOTT GLOBAL (@LetsOTT) November 26, 2020The story to be told, #MumbaiDiaries 26/11, coming to Amazon Prime - March 2021.pic.twitter.com/uOvyocAwKi
— LetsOTT GLOBAL (@LetsOTT) November 26, 2020
നിഖില്‍ അദ്വാനിയും നിഖില്‍ ഗോൻസാല്‍വെസും ചേര്‍ന്നാണ് സീരീസ് സംവിധാനം ചെയ്‍തത്. ഭീകരവാദികൾ കവർന്നെടുത്ത ജീവനുകളെ തിരിച്ചുപിടിക്കാൻ ഡോക്‌ടർമാർ നടത്തുന്ന ത്യാഗത്തിന്‍റെയും അര്‍പ്പണബോധത്തിന്‍റെയും കഥയാണ് മുംബൈ ഡയറീസ് 26/11 പറയുന്നത്. മോഹിത് റെയ്‍ന, കൊങ്കണ സെൻ, ടിന, ദേശായി എന്നിവരാണ് പ്രധാന അഭിനേതാക്കൾ. അടുത്ത വർഷം മാർച്ചിൽ വെബ് സീരീസ് പ്രദർശനത്തിന് എത്തും.