അമ്പത്തിയഞ്ചാം പിറന്നാള്‍ ആഘോഷിക്കുകയാണ് ബോളിവുഡ് നടനും മോഡലുമായ മിലിന്ദ് സോമന്‍. പിറന്നാള്‍ ദിനത്തില്‍ നഗ്നനനായി ഗോവയിലെ ബീച്ചിലൂടെ ഓടുന്ന ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുകയാണ് മിലിന്ദ്. 'ഹാപ്പി ബര്‍ത്ത് ഡേ ടു മീ, 55 ആന്‍റ് റണ്ണിങ്' എന്നാണ് ഫോട്ടോയ്ക്കൊപ്പം മിലിന്ദ് കുറിച്ചത്. മിലിന്ദിന്‍റെ ഭാര്യ അങ്കിത കോണ്‍വാറാണ് മിലിന്ദിന്‍റെ ഫോട്ടോ പകര്‍ത്തിയത്. ഇത് ആദ്യമായല്ല നഗ്നനായി മിലിന്ദ് പൊതുസമൂഹത്തില്‍ പ്രത്യക്ഷപ്പെടുന്നത് തെണ്ണൂറുകളില്‍ ഒരു ഷൂവിന്‍റെ പരസ്യത്തിനായി മുന്‍ മിസ് ഇന്ത്യ മധു സാപ്രേക്ക് ഒപ്പം മിലിന്ദ് അഭിനയിച്ചിരുന്നു. പരസ്യം ചിത്രീകരിച്ചവര്‍ക്കെതിരെയും അഭിനയിച്ചവര്‍ക്കെതിരെയും അന്ന് ഒരു കേസും ഉണ്ടായിരുന്നു. ആമസോണ്‍ പ്രൈം ഒറിജിനല്‍ സീരിസായ 'ഫോര്‍ മോര്‍ ഷോട്ട്സ് പ്ലീസി'ലാണ് മിലിന്ദ് അവസാനമായി അഭിനയിച്ചത്. ഡോ.ആമിര്‍ വാര്‍സി എന്ന കഥാപാത്രത്തെയാണ് മിലിന്ദ് അവതരിപ്പിച്ചത്.
-
Happy birthday to me 😀
— Milind Usha Soman (@milindrunning) November 4, 2020 " class="align-text-top noRightClick twitterSection" data="
.
.
.
55 and running ! 📷 @5Earthy pic.twitter.com/TGoLFQxmui
">Happy birthday to me 😀
— Milind Usha Soman (@milindrunning) November 4, 2020
.
.
.
55 and running ! 📷 @5Earthy pic.twitter.com/TGoLFQxmuiHappy birthday to me 😀
— Milind Usha Soman (@milindrunning) November 4, 2020
.
.
.
55 and running ! 📷 @5Earthy pic.twitter.com/TGoLFQxmui