മുംബൈ: ബോളിവുഡ് നടി കൃതി സനോണിന് കൊവിഡ് സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്. രാജ് കുമാര്‍ റാവു നായകനാകുന്ന പുതിയ ചിത്രത്തിന്‍റെ ഷൂട്ടിങിനായി ഛണ്ഡീഗഡിലായിരുന്നു കൃതി. കൊവിഡ് ബാധിച്ചതിനാല്‍ താരം മുംബൈയിലേക്ക് തിരികെയെത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്. സിനിമയുടെ ഷൂട്ടിങ് പൂര്‍ത്തിയായതിനാല്‍ തിരികെ വീട്ടിലേക്ക് മടങ്ങുകയാണെന്ന് അറിയിച്ച് കഴിഞ്ഞദിവസം സോഷ്യല്‍മീഡിയയില്‍ ഫോട്ടോകള്‍ കൃതി പോസ്റ്റ് ചെയ്‌തിരുന്നു. കഴിഞ്ഞ ദിവസം വരുണ്‍ ധവാന്‍, നീതു, മനീഷ് എന്നിവര്‍ക്ക് കൊവിഡ് ബാധിച്ചിരുന്നു. ജുഗ് ജുഗ് ജിയോ എന്ന പുതിയ സിനിമയുടെ ഷൂട്ടിങിനിടെയാണ് താരങ്ങള്‍ക്ക് കൊവിഡ് ബാധിച്ചത്. സംവിധായകനും പ്രധാന അഭിനേതാക്കള്‍ക്കും കൊവിഡ് ബാധിച്ചതോടെ ചിത്രീകരണം നിര്‍ത്തിവെച്ചിരിക്കുകയാണ്.
- " class="align-text-top noRightClick twitterSection" data="
">