ആരോഗ്യത്തിനും ഫിറ്റ്നസിനും ഏറെ പ്രാധാന്യം കൊടുക്കുന്ന അഭിനേത്രിയാണ് കരീന. വിവാഹമോ പ്രസവമോ ഒന്നും കരീനയെന്ന ഫിറ്റ്നസ്സ് ക്യൂനിനെ ഒരു തരത്തിലും ബാധിച്ചിട്ടില്ലെന്ന് വേണം പറയാന്‍. പ്രസവാനന്തരം കൂടിയ ശരീരഭാരം കൃത്യമായ വ്യായാമത്തിലൂടെ കുറച്ച് കരീന ശരീരപ്രേമികള്‍ക്ക് എല്ലാം പ്രചോദനമായി മാറുകയായിരുന്നു. ഇപ്പോഴിതാ, കരീനയുടെ ഏറ്റവും പുതിയ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നത്. ഡിസൈനര്‍ മനീഷ് മല്‍ഹോത്ര സംഘടിപ്പിച്ച ഫാഷന്‍ ഷോയില്‍ യുവതാരം കാര്‍ത്തിക് ആര്യനൊപ്പം റാമ്പില്‍ നടക്കുന്ന കരീനയുടെ ചിത്രങ്ങള്‍ ആരുടെയും മനം കവരും. ഹൈദരാബാദിലായിരുന്നു ഷോ നടന്നത്.
- " class="align-text-top noRightClick twitterSection" data="
">
- View this post on Instagram
#manishmalhotra with #kartikaaryan and #kareenakapoorkhan today in Hyderabad
">
- View this post on Instagram
Super Hot Pair #KareenaKapoorKhan & #KartikAaryan Walk for Manish Malhotra 🔥
">
2018ല്‍ സിംഗപ്പൂരില്‍ നടന്ന മനീഷ് മല്‍ഹോത്രയുടെ ഫാഷന്‍ ഷോയുടെയും ഷോ സ്റ്റോപ്പറായെത്തിയത് കരീന-കാര്‍ത്തിക്ക് ജോഡിയായിരുന്നു. ഇംതിയാസ് അലി സംവിധാനം ചെയ്യുന്ന ലവ് ആജ് കല്‍ എന്ന ചിത്രമാണ് കാര്‍ത്തിക് ആര്യന്‍റെ റിലീസിനൊരുങ്ങുന്ന ചിത്രം. സാറ അലി ഖാനാണ് ചിത്രത്തിലെ നായിക. അക്ഷയ് കുമാര്‍ ചിത്രം ഗുഡ് ന്യൂസാണ് അവസാനം തീയേറ്ററുകളിലെത്തിയ കരീന ചിത്രം.