കൊവിഡ് കാലത്ത് വന്ന നാല്‍പതാം പിറന്നാള്‍ കുടുംബത്തോടൊപ്പം ലളിതമായി ആഘോഷിച്ചിരിക്കുകയാണ് ബോളിവുഡ് സുന്ദരി കരീന കപൂര്‍. താരറാണിയുടെ പിറന്നാള്‍ ആഘോഷ ചടങ്ങുകളുടെ ചിത്രങ്ങള്‍ സഹോദരി കരിഷ്മ കപൂറാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. ഭര്‍ത്താവ് സെയ്ഫ് അലി ഖാന്‍, മാതാപിതാക്കളായ ബബിത, രണ്‍ദീര്‍ കപൂര്‍ എന്നിവരെയും പിറന്നാളാഘോഷങ്ങള്‍ക്കിടയില്‍ പകര്‍ത്തിയ ഫോട്ടോകളില്‍ കാണാം. സിമ്പിള്‍ പ്ലെയിന്‍ ഗ്രീന്‍ ഫ്ളോറല്‍ വസ്ത്രമാണ് കരീന ധരിച്ചിരുന്നത്. തയ്മൂറിന് ശേഷം രണ്ടാമത്തെ കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ് കരീനയും സെയ്ഫും. അടുത്തിടെയാണ് ഗര്‍ഭിണിയാണെന്ന വാര്‍ത്ത ഇരുവരും ആരാധകരെ അറിയിച്ചത്. 2000 ല്‍ പുറത്തിറങ്ങിയ റെഫ്യൂജിയിലൂടെയാണ് കരീന സിനിമാ ജീവിതം ആരംഭിച്ചത്. സിനിമാ ജീവിതം ആരംഭിച്ചിട്ട് ഇക്കൊല്ലം ഇരുപത് വര്‍ഷം പൂര്‍ത്തിയാക്കുകയാണ് കരീന. നടന്‍ ഇര്‍ഫാന്‍ ഖാന് ഒപ്പം അഭിനയിച്ച അംഗ്രേസി മീഡിയമാണ് കരീനയുടെ ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. ആമിര്‍ ഖാന്‍ നായകനായി എത്തുന്ന ലാല്‍ സിങ് ഛദ്ദയാണ് ഇനി പുറത്തിറങ്ങാനുള്ളത്. ഹോളിവുഡ് ക്ലാസിക് ഫോറസ്റ്റ് ഗമ്പിന്‍റെ റീമേക്കാണ് ചിത്രം.
- " class="align-text-top noRightClick twitterSection" data="
">