മാനോജ് ബാജ്‌പേയ് നായകനാകുന്ന ഫാമിലിമാന്‍ സീസണ്‍ 2വിലൂടെ തെന്നിന്ത്യന്‍ സുന്ദരി സമന്ത അക്കിനേനി വെബ് സീരിസ് ലോകത്തേക്കും ചുവടുവെച്ചിരിക്കുകയാണ്. ഫാമിലിമാന്‍ സീസണ്‍ 2വിന്‍റെ ട്രെയിലര്‍ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു.
രാജലക്ഷ്‍മി ചന്ദ്രന്‍ എന്ന ശ്രീലങ്കന്‍ തമിഴ് വംശജയായാണ് സാമന്ത എത്തുന്നത്. ട്രെയിലറിലെ സമന്തയുടെ പ്രകടനം കണ്ട് അഭിനന്ദനങ്ങളുമായി എത്തിയിരിക്കുകയാണ് ബോളിവുഡ് നടി കങ്കണ റണൗട്ട്. കങ്കണ തന്റെ ഇന്‍സ്റ്റാഗ്രാം സ്റ്റോറിയിലൂടെയാണ് സമന്തയെ പ്രശംസിച്ചത്. കങ്കണയുടെ പ്രശംസയ്ക്ക് സമന്ത നന്ദി അറിയിക്കുകയും ചെയ്തു. കിടിലന്‍ സംഘട്ടന രംഗങ്ങളും സമന്ത സീരിസില്‍ കൈകാര്യം ചെയ്‌തിട്ടുണ്ട്. രാജ് നിധിമോരു, ഡി.കെ കൃഷ്ണ എന്നിവരാണ് ഫാമിലിമാന്റെ സംവിധായകരും നിര്‍മാതാക്കളും.
2019 ലാണ് ഫാമിലി മാനിന്റെ ആദ്യ സീസണ്‍ റിലീസ് ചെയ്തത്. പ്രിയാമണിയാണ് മനോജ് ബാജ്‌പേയ് അവതരിപ്പിച്ച കഥാപാത്രത്തിന്റെ ഭാര്യയുടെ വേഷം അവതരിപ്പിച്ചിരുന്നത്. സീമാ ബിശ്വാസ്, ധര്‍ശന്‍ കുമാര്‍, ശ്രേയ ധന്വന്തരി, ഷഹാബ് അലി, ദേവദര്‍ശിനി ചേതന്‍ തുടങ്ങിയവരും രണ്ടാം സീസണിലുണ്ട്. ദേശീയ രഹസ്യാന്വേഷണ ഏജന്‍സിയില്‍ ജോലി ചെയ്യുന്ന ശ്രീകാന്ത് തിവാരിയെന്ന സീനിയര്‍ അനലിസ്റ്റാണ് ഫാമിലി മാനിലെ പ്രധാന കഥാപാത്രം. മനോജ് ബാജ്‍പേയാണ് കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഭാര്യ സുചിത്ര അയ്യരെ അവതരിപ്പിക്കുന്നത് പ്രിയാമണിയാണ്. കുടുംബജീവിതത്തിലെ സ്വര ചേര്‍ച്ചയില്ലായ്‍മയ്ക്കും ജോലിക്കുമിടയില്‍ വീര്‍പ്പുമുട്ടുന്ന ശ്രീകാന്തിന്‍റെ ജീവിതത്തിലൂടെയാണ് സീരിസ് സഞ്ചരിക്കുന്നത്. നിരവധി നര്‍മ രംഗങ്ങളും രണ്ടാം സീസണില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളില്‍ സീരിസ് ലഭിക്കും.
Also read: പ്രശസ്‌ത ഛായാഗ്രഹകന്‍ വി.ജയറാം അന്തരിച്ചു