Harbhajan Singh retired in cricket : ക്രിക്കറ്റ് പ്രേമിമകളെ നിരാശയിലാഴ്‌ത്തി ഇന്ത്യയുടെ എക്കാലത്തെയും ഓഫ് സ്‌പിന്നര്‍ ഹര്‍ഭജന്‍ സിങ് ക്രിക്കറ്റില്‍ നിന്നും വിരമിച്ച സാഹചര്യത്തില്‍ താരമാണിപ്പോള്‍ വാര്‍ത്തകളിലും സോഷ്യല്‍ മീഡിയകളിലും നിറഞ്ഞു നില്‍ക്കുന്നത്. വിശ്രമ ജീവിതത്തിലേക്ക് കടന്ന 41കാരന്‍ ഹര്‍ഭജന്‍ ഇനി സിനിമയില്‍ തിളങ്ങുമോ എന്നാണ് ആരാധകരുടെ ചോദ്യം.
ക്രിക്കറ്റിന് പുമറെ സിനിമയിലും ഒരു കൈ പരീക്ഷിച്ച് വിജയിച്ച താരമാണ് ഹര്‍ഭജന്‍ സിങ്. ഹിന്ദി, തമിഴ്, പഞ്ചാബി എന്നീ ഭാഷകളിലായി അഞ്ച് സിനിമകളിലാണ് ഹര്‍ഭജന്‍ അഭിനയിച്ചിട്ടുള്ളത്. അഞ്ച് സിനിമകളില്‍ വേഷമിട്ടെങ്കിലും 'ഫ്രണ്ട്‌ഷിപ്' എന്ന ചിത്രത്തിലാണ് താരം പ്രധാന വേഷത്തിലെത്തിയത്.
Harbhajan Singh movie Friendship : ഹര്‍ഭജന്‍ സിങിനെ കേന്ദ്രകഥാപാത്രമാക്കി ജോണ്‍ പോള്‍ രാജ്, ശ്യാം സൂര്യ എന്നിവര്‍ ഒരുക്കിയ സ്‌പോര്‍ട്‌സ് കോമഡി ത്രില്ലര്‍ ചിത്രമാണ് 'ഫ്രണ്ട്‌ഷിപ്'. ചിത്രത്തില്‍ ഭഗത് സിങ് എന്ന കഥാപാത്രത്തെയാണ് ഹര്‍ഭജന്‍ അവതരിപ്പിച്ചത്. സൗഹൃദം പശ്ചാത്തലമാക്കി ഒരുക്കിയ ഹൃദയ സ്‌പര്‍ശിയായ ചിത്രമാണ് 'ഫ്രണ്ട്‌ഷിപ്പ്'. 2021സെപ്‌റ്റംബര്‍ 17നാണ് ചിത്രം റിലീസ് ചെയ്‌തത്. പ്രധാനമായും തമിഴില്‍ റിലീസ് ചെയ്‌ത ചിത്രം ഹിന്ദിയിലും തെലുങ്കിലും റിലീസിനെത്തിയിരുന്നു.
Friendship remake movie Queen : മലയാളത്തില്‍ 'ക്വീന്‍' എന്ന പേരില്‍ 'ഫ്രണ്ട്‌ഷിപ്പി'ന്‍റെ റീമേക്കും പുറത്തിറങ്ങിയിരുന്നു.
Harbhajan Singh movies : ഹിന്ദി ചിത്രങ്ങളായ 'മുഛ്‌സേ ഷാദി കരോഗി' (2004), 'സെക്കന്‍ഡ് ഹാന്‍ഡ് ഹസ്‌ബന്‍ഡ്' (2015), പഞ്ചാബി ചിത്രം 'ഭാജി ഇന്‍ പ്രോബ്ലം' (2013), തമിഴ് ചിത്രം 'ദിക്കിലൂന' (2021) എന്നിവയിലാണ് ഹര്‍ജന്‍ സിങ് സ്‌പെഷ്യല്‍ അപ്പിയറന്‍സില്‍ എത്തിയ മറ്റ് ചിത്രങ്ങള്‍. 'മുഛ്‌സേ ഷാദി കരോഗി'യിലും 'ഭാജി ഇന്‍ പ്രോബ്ല'ത്തിലും ഹര്‍ഭജന്‍ സിങായി തന്നെയാണ് താരം എത്തിയത്. 'സെക്കന്‍ഡ് ഹാന്‍ഡ് ഹസ്‌ബന്‍ഡില്‍' പൊലീസ് ഓഫീസറുടെ വേഷത്തിലുമാണ് ഹര്‍ഭജന്‍ പ്രത്യക്ഷപ്പെട്ടത്.
രാഷ്ട്രീയത്തിലും ഒരു കൈ നോക്കിയേക്കും
പഞ്ചാബ് കോൺഗ്രസ് അധ്യക്ഷനും മുൻ ക്രിക്കറ്റ് താരവുമായ നവജ്യോത് സിങ് സിദ്ദുവിനൊപ്പം കഴിഞ്ഞ ദിവസം ഫോട്ടോയില്‍ പ്രത്യക്ഷപ്പെട്ടതോടെ ഹർഭജൻ രാഷ്ട്രീയത്തിലിറങ്ങുമോ എന്ന ചോദ്യം ആരാധകരില്‍ നിന്ന് ഉയർന്നിരുന്നു. പഞ്ചാബ് നിയമസഭ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ സിദ്ദുവിനൊപ്പമുള്ള ഹർഭജന്‍റെ ചിത്രം രാഷ്ട്രീയ നിരീക്ഷകരിലും കൗതുകമുണർത്തിയിട്ടുണ്ട്.