അമിതാഭ് ബച്ചൻ മുതൽ സണ്ണി ലിയോൺ വരെ, സാനിയ മിർസ മുതൽ ലിയാണ്ടർ പേസ് വരെ, മഹേഷ് ഭൂപതി, ഭൈചുംഗ് ഭൂട്ടിയ മുതൽ വിജേന്ദ്ര സിംഗ് വരെ; അങ്ങനെ സിനിമയും സംഗീതവും കായികവും ഉൾപ്പെടുന്ന വിവിധ മേഖലകളിൽ നിന്നുള്ള അറുപതോളം പ്രമുഖവ്യക്തികൾ ഒരുമിച്ച് കൊവിഡ് കാലത്ത് പോസിറ്റിവിറ്റിയുമായി എത്തിയിരിക്കുകയാണ്. "ഗുസർ ജായേഗാ..." എന്ന വീഡിയോ ഗാനത്തിലൂടെയാണ് എല്ലാവരും അവരവരുടെ വീടുകളിൽ നിന്നും തന്നെ ഒന്നിക്കുന്നത്. കൂരിരുട്ടിന് ശേഷം സൂര്യോദയം ഉണ്ടാകുമെന്നും ഈ ദുഷ്‌കരമായ സാഹചര്യത്തെ നമ്മൾ അതിജീവിക്കുമെന്നുമാണ് ഗാനത്തിന്‍റെ വരികൾ വിശദീകരിക്കുന്നത്.
- " class="align-text-top noRightClick twitterSection" data="">
അമിതാഭ് ബച്ചന്‍റെ വിവരണത്തിലൂടെയാണ് വീഡിയോ ഗാനം ആരംഭിക്കുന്നത്. സോനു നിഗം, ശ്രേയ ഘോഷാല്‍, ഷാന്‍, കുമാർ ശർമ, കൈലാഷ് ഖേര്‍, ജ്യോതി നൂറന്‍, അഖില്‍ സച്ച്‌ദേവ്, ബാബുല്‍ സുപ്രിയോ, റിച്ച ശര്‍മ്മ, വിപിന്‍ അനെജ, ജീത് ഗംഗുലി, ജാവേദ് അലി തുടങ്ങി ഇന്ത്യൻ ചലച്ചിത്ര മേഖലയിലെ നിരവധി ഗായകര്‍ ഗാനത്തിന് ശബ്ദം പകർന്നിരിക്കുന്നു.
ബോളിവുഡിൽ നിന്നും ബിഗ് ബി, സണ്ണി ലിയോൺ, കപില്‍ ശര്‍മ, മനോജ് ബാജ്‌പേയി, ദീപ മാലിക്, അഞ്ജും ചോപ്ര തുടങ്ങി നിരവധി താരങ്ങൾ ഗായകർക്കൊപ്പം വീഡിയോയിൽ പങ്കുചേരുന്നുണ്ട്. കായിക ലോകത്ത് നിന്നും യുവരാജ് സിംഗ്, സാനിയ മിര്‍സ, മഹേഷ് ഭൂപതി, ഭൈചുംഗ് ഭൂട്ടിയ, ലിയാണ്ടർ പേസ് തുടങ്ങിയവരും ഗാനത്തില്‍ പ്രത്യക്ഷപ്പെടുന്നു. ജാസിം ശർമ ഈണം നൽകിയ ഗുസർ ജായേഗാ രചിച്ചത് സിദ്ധാന്ത് കൗശൽ ആണ്. ജയ് വർമയാണ് വീഡിയോയുടെ സംവിധായകൻ.