ETV Bharat / sitara

'ശുഭ് മംഗൽ സ്യാദ സാവ്‌ധാനി'ലെ വീഡിയോ ഗാനം പുറത്തിറങ്ങി - Jitendra Kumar

യോ യോ ഹണി സിങ്ങിന്‍റെ ഗാനം തനിഷ് ബാഗ്‌ചി ശുഭ് മംഗൽ സ്യാദ സാവ്‌ധാനിലൂടെ പുനരാവിഷ്‌കരിച്ചിരിക്കുകയാണ്.

ആയുഷ്‌മാന്‍ ഖുറാന  ഹിതേഷ് കെവലയ്യ  ശുഭ് മംഗൽ സ്യാദ സാവ്‌ധാൻ  യോ യോ ഹണി സിങ്  ആയുഷ്‌മാന്‍  തനിഷ് ബാഗ്‌ചി  ജിതേന്ദ്ര കുമാർ  Shubh Mangal Zyada Saavdhan  Ayushman Khuranna  Jitendra Kumar  Shubh Mangal Zyada Saavdhan song
ശുഭ് മംഗൽ സ്യാദ സാവ്‌ധാൻ
author img

By

Published : Jan 27, 2020, 2:44 PM IST

ബോളിവുഡിലെ ക്ലീഷെകളെ പിന്തുടരാതെ വ്യത്യസ്‌ത കഥാപാത്രങ്ങൾ അവതരിപ്പിച്ച് ശ്രദ്ധേയനായ താരമാണ് ആയുഷ്‌മാന്‍ ഖുറാന. ഹിതേഷ് കെവലയ്യ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലും ഇത്തരമൊരു പരീക്ഷണം ആവർത്തിക്കുകയാണ് താരം. ഖുറാന ഗേ വേഷത്തിലെത്തുന്ന 'ശുഭ് മംഗൽ സ്യാദ സാവ്‌ധാൻ' ചിത്രത്തിന്‍റെ ട്രെയിലർ കഴിഞ്ഞ ആഴ്‌ചയാണ് പുറത്തിറങ്ങിയത്. മികച്ച പ്രതികരണം ലഭിച്ച ട്രെയിലറിന് ശേഷം ഇതിലെ വീഡിയോ ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. യോ യോ ഹണി സിങ്ങിന്‍റെ ഗാനം ശുഭ് മംഗൽ സ്യാദ സാവ്‌ധാനിലൂടെ പുനരാവിഷ്‌കരിച്ചിരിക്കുകയാണ്. റോമി ആലപിച്ച ഗാനം വീണ്ടും ചിട്ടപ്പെടുത്തിയത് തനിഷ് ബാഗ്‌ചിയാണ്. ഒരു വിവാഹ ചടങ്ങിന്‍റെ പശ്ചാത്തലത്തിലുള്ളതാണ് ഗാനം.

  • " class="align-text-top noRightClick twitterSection" data="">
ആയുഷ്‌മാന്‍ ഖുറാനക്കും ജിതേന്ദ്ര കുമാറിനുമൊപ്പം നീന ഗുപ്‌ത, ഗജരാജ് റാവു, സുനിത രജ്വാർ എന്നിവരും പ്രധാന വേഷത്തിലെത്തുന്നുണ്ട്. കൃഷൻ കുമാർ, ആനന്ദ് എൽ. റായി, ഭൂഷൺ കുമാർ, ഹിമാൻഷു ശർമ എന്നിവരാണ് ചിത്രത്തിന്‍റെ നിർമാണം. ശുഭ് മംഗൽ സ്യാദ സാവ്‌ധാൻ അടുത്ത മാസം 21ന് തിയേറ്ററിലെത്തും.

Intro:Body:Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.