ETV Bharat / sitara

'ദോലീട' ;'ഗംഗുഭായ്‌ കത്യവാടി'യിലെ ടീസര്‍ ട്രെന്‍ഡിങ്ങില്‍ - 'ഗംഗുഭായ്‌ കത്യവാടി'യിലെ ആദ്യ ഗാനത്തിന്‍റെ ടീസര്‍

Dholida teaser out | ആലിയ ഭട്ടിന്‍റെ 'ഗംഗുഭായ്‌ കത്യവാടി'ലെ യിആദ്യ ഗാനത്തിന്‍റെ ടീസര്‍ പുറത്ത്‌. 'ദോലീട' എന്ന്‌ തുടങ്ങുന്ന ഗാനത്തിന്‍റെ ടീസറാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്‌

Dholida teaser out  Gangubai Kathiawadi trailer  Gangubai Kathiawadi release  Sanjay Leela Bhansali Gangubai Kathiawadi  Gangubai Kathiawadi cast and crew  'ഗംഗുഭായ്‌ കത്യവാടി'യിലെ ആദ്യ ഗാനത്തിന്‍റെ ടീസര്‍  'ദോലീട' ടീസര്‍
'ഗംഗുഭായ്‌ കത്യവാടി'യിലെ 'ദോലീട' ടീസര്‍ ട്രെന്‍ഡിങില്‍
author img

By

Published : Feb 9, 2022, 8:17 PM IST

Dholida teaser out | ആലിയ ഭട്ടിന്‍റെ 'ഗംഗുഭായ്‌ കത്യവാടി'യിലെ ആദ്യ ഗാനത്തിന്‍റെ ടീസര്‍ പുറത്ത്‌. 'ദോലീട' എന്ന്‌ തുടങ്ങുന്ന ഗാനത്തിന്‍റെ ടീസറാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്‌. ടീസര്‍ തന്‍റെ ഇന്‍സ്‌റ്റഗ്രാം അക്കൗണ്ടിലൂടെ ആലിയ ഭട്ട് ആരാധകര്‍ക്കായി പങ്കുവച്ചിട്ടുണ്ട്‌.

Gangubai Kathiawadi release: ഗാനം നാളെ പുറത്തുവിടുമെന്നും ടീസര്‍ പങ്കുവച്ചുകൊണ്ട്‌ താരം കുറിച്ചു. ഫെബ്രുവരി 25ന്‌ ചിത്രം റിലീസ്‌ ചെയ്യുമെന്നും താരം കുറിച്ചിട്ടുണ്ട്‌.

Gangubai Kathiawadi trailer : നേരത്തെ 'ഗംഗുഭായ്‌ കത്യവാടി'യുടെ ട്രെയ്‌ലര്‍ പുറത്തിറങ്ങിയിരുന്നു. പ്രമുഖ മള്‍ട്ടിപ്ലക്‌സുകളിലൂടെയായിരുന്നു ട്രെയ്‌ലര്‍ ലോഞ്ച്‌. ഇതാദ്യമായാണ് പ്രമുഖ മള്‍ട്ടിപ്ലക്‌സുകളിലൂടെ ട്രെയ്‌ലര്‍ ലോഞ്ച്‌ നടന്നത്‌. PVR, INOX, സൈന്‍പോളിസ്‌, കാര്‍ണിവല്‍, മിറാജ്‌ എന്നിവയില്‍ ഒരേസമയമാണ് 'ഗംഗുഭായ്‌ കത്യവാടി'യുടെ ട്രെയ്‌ലര്‍ റിലീസ്‌ ചെയ്‌തത്.

ആലിയയുടെ കഥാപാത്രം എല്ലാ പ്രതിസന്ധികളെയും നേരിടുന്നതാണ് ഉള്ളടക്കം. ബോംബെയിലെ തെരുവുകളിൽ ഗംഗുഭായിയുടെ അധികാരത്തിലേക്കുള്ള ഉയർച്ചയാണ് 3.15 മിനിറ്റ്‌ ദൈര്‍ഘ്യമുള്ള ട്രെയ്‌ലറിലറില്‍ ദൃശ്യമാവുന്നത്. ബോംബെയിലെ കാമാത്തിപ്പുരയിലെ ഒരു പാവപ്പെട്ട പെൺകുട്ടിയിൽ നിന്നും തിരഞ്ഞെടുപ്പ് പോരാട്ടത്തിലേക്കുള്ള ഗംഗുഭായിയുടെയും അവളുടെ യാത്രയുടെയും കഥയാണ് ചിത്രമെന്നാണ്‌ ട്രെയ്‌ലര്‍ നല്‍കുന്ന സൂചന.

Sanjay Leela Bhansali Gangubai Kathiawadi : സഞ്ജയ് ലീല ബൻസാലി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ടൈറ്റില്‍ റോളിലാണ് ആലിയ എത്തുന്നത്‌. ചിത്രത്തിൽ അജയ് ദേവ്ഗണും ഒരു സുപ്രധാന വേഷത്തിൽ എത്തുന്നുണ്ട്.

പ്രശസ്‌ത എഴുത്തുകാരൻ ഹുസൈൻ സെയ്‌ദിയുടെ 'മാഫിയ ക്വീൻസ് ഓഫ് മുംബൈ' എന്ന പുസ്‌തകത്തെ ആസ്‌പദമാക്കി ഒരുക്കുന്ന പീരീഡ്‌ ചിത്രമാണിത്‌. 1960 കളിൽ മുംബൈയിലെ റെഡ്-ലൈറ്റ് ഏരിയയായ കാമാത്തിപുരയിലെ പ്രധാനിയായ വനിതയായിരുന്നു ഗംഗുഭായ്‌.

Gangubai Kathiawadi cast and crew: വിജയ് റാസ്, ഇന്ദിര തിവാരി, സീമ പഹ്‌വ എന്നിവരും 'ഗംഗുഭായ്‌ കത്യവാടി'യിൽ അഭിനയിക്കുന്നു. ബൻസാലിയും ജയന്തിലാൽ ഗാഡയും (പെൻ സ്‌റ്റുഡിയോ) ചേർന്നാണ് നിര്‍മാണം. 72ാമത് ബെർലിൻ ഇന്‍റര്‍നാഷണൽ ഫിലിം ഫെസ്‌റ്റിവലില്‍ ചിത്രത്തിന്‍റെ വേള്‍ഡ്‌ പ്രീമിയര്‍ ഷോ നടക്കും. 2022 ഫെബ്രുവരി 25ന് ചിത്രം തിയേറ്ററുകളിലെത്തും.

Also Read: മാജിക്കല്‍ ; നവരസങ്ങളില്‍ മമ്മൂട്ടി, വീഡിയോ വൈറല്‍

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.