Gangubai Kathiawadi box office: പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരുന്ന ആലിയ ഭട്ടിന്‍റെ 'ഗംഗുഭായ് കത്യവാടി' കഴിഞ്ഞ ദിവസമാണ് തിയേറ്ററുകളിലെത്തിയത്. ആദ്യ ദിനം തന്നെ ചിത്രം മികച്ച രീതിയില്‍ മുന്നേറിയിരുന്നു. പ്രഖ്യാപനം മുതല്‍ തന്നെ സഞ്ജയ് ലീല ബന്‍സാലിയുടെ ഗംഗുഭായി മാധ്യമത്തലക്കെട്ടുകളില്‍ ഇടംപിടിച്ചിരുന്നു.
Gangubai Kathiawadi opening day collections: തിയേറ്ററുകളില്‍ മികച്ച സ്വീകാര്യതയാണ് ആദ്യ ദിനം തന്നെ 'ഗംഗുഭായ് കത്യവാടി'ക്ക് ലഭിച്ചിരിക്കുന്നതെന്നാണ് ബോക്‌സ്‌ഓഫീസ് കളക്ഷന്‍ റിപ്പോര്‍ട്ട്. റിലീസ് ദിനത്തില്‍ ചിത്രത്തിന് 10.5 കോടി രൂപയാണ് ലഭിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. പല പ്രദേശങ്ങളിലും 50 ശതമാനം മാത്രമാണ് തിയേറ്ററില്‍ അനുവദിച്ചതെങ്കിലും മോശമല്ലാത്ത പ്രകടനം നടത്താന്‍ ചിത്രത്തിനായി. 'ബോക്‌സ് ഓഫീസിൽ ഗംഗുഭായ് സിന്ദാബാദ്' എന്നായിരുന്നു ആദ്യ ദിന കലക്ഷനെ കുറിച്ച് ബന്‍സാലി പ്രൊഡക്ഷന്‍സ് ട്വീറ്റ് ചെയ്‌തത്.
-
GANGUBAI ZINDABAD AT THE BOX-OFFICE 🤍🌙
— BhansaliProductions (@bhansali_produc) February 26, 2022 " class="align-text-top noRightClick twitterSection" data="
BOOK TICKETS NOW: https://t.co/NpIKjDTUP1#GangubaiKathiawadi, IN CINEMAS NOW#SanjayLeelaBhansali @aliaa08 @ajaydevgn @shantanum07 @prerna982 @jayantilalgada @PenMovies @saregamaglobal pic.twitter.com/omlh6O1xUp
">GANGUBAI ZINDABAD AT THE BOX-OFFICE 🤍🌙
— BhansaliProductions (@bhansali_produc) February 26, 2022
BOOK TICKETS NOW: https://t.co/NpIKjDTUP1#GangubaiKathiawadi, IN CINEMAS NOW#SanjayLeelaBhansali @aliaa08 @ajaydevgn @shantanum07 @prerna982 @jayantilalgada @PenMovies @saregamaglobal pic.twitter.com/omlh6O1xUpGANGUBAI ZINDABAD AT THE BOX-OFFICE 🤍🌙
— BhansaliProductions (@bhansali_produc) February 26, 2022
BOOK TICKETS NOW: https://t.co/NpIKjDTUP1#GangubaiKathiawadi, IN CINEMAS NOW#SanjayLeelaBhansali @aliaa08 @ajaydevgn @shantanum07 @prerna982 @jayantilalgada @PenMovies @saregamaglobal pic.twitter.com/omlh6O1xUp
ചിത്രത്തില്‍ ആലിയ ഭട്ടിന്‍റെ പ്രകടനമാണ് ഏറ്റവും വലിയ ആകര്‍ഷണമെന്നാണ് 'ഗംഗുഭായ് കത്യവാടി' കണ്ടവരുടെ അഭിപ്രായങ്ങള്‍. ചിത്രത്തില്‍ ടൈറ്റില്‍ കഥാപാത്രത്തിലാണ് ആലിയ പ്രത്യക്ഷപ്പെട്ടത്. അജയ് ദേവ്ഗൺ, വിജയ് റാസ്, സീമ പഹ്വ, ശാന്തനു മഹേശ്വരി എന്നിവരും ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു.
ഹുസൈന്‍ സെയ്‌ദിയുടെ 'മാഫിയ ക്വീന്‍സ് ഓഫ് മുംബൈ' എന്ന പുസ്‌തകത്തിലെ 'ഗംഗുഭായ് കത്യവാടി' എന്ന സ്‌ത്രീയുടെ ജീവിതകഥയെ ആസ്‌പദമാക്കി ഒരുക്കിയ ചിത്രമാണിത്. ബന്‍സാലി പ്രൊഡക്ഷന്‍സ്, പെന്‍ സ്‌റ്റുഡിയോസ് എന്നിവയുടെ ബാനറില്‍ സഞ്ജയ് ലീല ബന്‍സാലി, ഡോ.ജയന്തിലാല്‍ ഗാഡ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്‍റെ നിര്‍മാണം. സഞ്ജയ് ലീല ബന്‍സാലിയാണ് ചിത്രസംയോജനം. 'പദ്‌മാവതി'ന് ശേഷം സഞ്ജയ് ലീല ബന്‍സാലി ഒരുക്കുന്ന ചിത്രമാണ് 'ഗംഗുഭായ് കത്യവാടി'. സുദീപ് ചാറ്റര്‍ജിയാണ് ഛായാഗ്രഹണം.
Alia Bhatt on Gangubai Kathiawadi allegations: 'ഗംഗുഭായ് കത്യവാടി' ട്രെയ്‌ലര്‍ പുറത്തിറങ്ങിയത് മുതൽ ചിത്രത്തിനെതിരെ ഒന്നിന് പുറകെ ഒന്നായി വിവാദങ്ങള്‍ ഉയര്‍ന്നിരുന്നു. 'ഗംഗുഭായി'യുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങള്‍ ഉയര്‍ന്നതോടെ വിഷയത്തില്‍ പ്രതികരിച്ച് ആലിയയും രംഗത്തെത്തി. 'ഒരു വിവാദവും ഒരു അഭിപ്രായവും എന്നെ അലട്ടില്ല. ഒരു പരിധിക്കപ്പുറം ഒന്നും എന്നെ അലട്ടില്ലെന്ന് ഞാൻ കരുതുന്നു. സിനിമ നല്ലതോ മോശമോ.. അതെനിക്ക് വിഷയമില്ല... സിനിമ കണ്ട ശേഷം പ്രേക്ഷകരാണ് തീരുമാനം എടുക്കേണ്ടത്. മുമ്പോ ശേഷമോ സംഭവിക്കുന്ന ഒന്നിനും വിധിയെ മാറ്റാൻ കഴിയില്ല'-ആലിയ പറഞ്ഞു.
Also Read: പതിവ് സങ്കല്‍പ്പങ്ങളെ മാറ്റി ഫര്‍ഫാനും ഷിബാനിയും...