മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ എം.എസ് ധോണിയും സുരേഷ് റെയ്‌നയും അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ചത് വലിയ ആഘാതമാണ് ക്രിക്കറ്റ് ആരാധകരില്‍ സൃഷ്ടിച്ചത്. പ്രിയതാരങ്ങളെ ഇന്ത്യയുടെ നീല ജേഴ്‌സിയില്‍ കാണാന്‍ സാധിക്കില്ലല്ലോയെന്ന വിഷമമാണ് ആരാധകര്‍ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെക്കുന്നത്. വിരമിക്കല്‍ പ്രഖ്യാപനത്തിന് ശേഷം രണ്ട് ക്രിക്കറ്റ് താരങ്ങള്‍ക്കും തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ആശംസകള്‍ അറിയിച്ച് ഇന്ത്യന്‍ സിനിമാ ലോകവും രംഗത്തെത്തിയിട്ടുണ്ട്. മോഹന്‍ലാല്‍, സുരേഷ് ഗോപി, നിവിന്‍പോളി, അജുവര്‍ഗീസ്, മാധവന്‍, പൃഥ്വിരാജ് തുടങ്ങിയവര്‍ ഹൃദ്യമായ വരികളിലൂടെ ഇരുവരുടെയും വിടവാങ്ങല്‍ ഉണ്ടാക്കുന്ന വിടവിനെ കുറിച്ച് സോഷ്യല്‍ മീഡിയയില്‍ കുറിപ്പുകള്‍ പങ്കുവെച്ചിട്ടുണ്ട്.
- " class="align-text-top noRightClick twitterSection" data="">

ഫെയര്‍വെല്‍ ക്യാപ്റ്റന്‍ എം.എസ് ധോണി, ഭാവിയിലെ നിങ്ങളുടെ ഉദ്യമങ്ങള്‍ക്ക് ആശംസകള്‍ അറിയിക്കുന്നു എന്നാണ് മോഹന്‍ലാല്‍ കുറിച്ചത്. ഇന്ത്യന്‍ ക്രിക്കറ്റിലെ പ്രതിഭാധനരായ രണ്ട് ഐക്കണുകള്‍ക്ക് വിട... നല്ലതുവരട്ടെ, വിരമിക്കലിന് നിങ്ങള്‍ രണ്ടുപേര്‍ക്കും ആശംസകള്‍.... എല്ലാ ഓര്‍മകള്‍ക്കും, ട്രോഫികള്‍ക്കും വളരെ നന്ദി.... സുരേഷ് ഗോപി പോസ്റ്റില്‍ കുറിച്ചു. ഇന്ത്യയുടെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പര്‍, ബാറ്റ്‌സ്മാന്‍, അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നു, ഫെയര്‍വെല്‍ ചാമ്പ്യന്‍, ക്യാപ്റ്റന്‍... വെള്ളയിലും നീലയിലും നിങ്ങളെ മിസ് ചെയ്യുമെന്നാണ് പൃഥ്വിരാജ് കുറിച്ചത്. ലെജന്‍റ്സ് ഒരിക്കലും വിരമിക്കില്ല, മനോഹരമായ ഓര്‍മകള്‍ക്ക് നന്ദി, എന്നും നിങ്ങളായിരിക്കും എന്‍റെ ക്യാപ്റ്റന്‍, താങ്ക്യു എം.എസ് ധോണിയെന്നാണ് നിവിന്‍ പോളി കുറിച്ചത്. മറ്റൊരു ഞെട്ടല്‍, ഈ വര്‍ഷങ്ങളിലെല്ലാം ഞങ്ങളെ സന്തോഷിപ്പിച്ചതിന് നന്ദി എന്നായിരുന്നു റെയ്നയുടെ വിരമിക്കല്‍ വാര്‍ത്തയെ കുറിച്ച് നിവിന്‍ പോളി കുറിച്ചത്. ധോണിയുടെ വിടവാങ്ങല്‍ ഹൃദയത്തെ ഏറെ സ്പര്‍ശിച്ചുവെന്നാണ് നടന്‍ ആര്‍. മാധവന്‍ കുറിച്ചത്. ധോണിക്കും ധോണിയോടൊപ്പം വിരമിച്ച സുരേഷ് റെയ്‌നക്ക് ഒപ്പമുള്ള ചിത്രവും മാധവന്‍ പങ്കുവെച്ചു.