ധനുഷും സാറ അലി ഖാനും പ്രധാന വേഷത്തിലെത്തുന്ന 'അത്‌രംഗി രെ' ചിത്രീകരണത്തിന്‍റെ അവസാനഘട്ടത്തിലാണെന്ന സന്തോഷം അറിയിച്ച് നടൻ ധനുഷ്. 'രാഞ്ച്ന'യിലൂടെ ഹിന്ദി സിനിമയിൽ എത്തിയ ധനുഷ് ഒരിടവേളക്ക് ശേഷം അഭിനയിക്കുന്ന ബോളിവുഡ് സിനിമ കൊവിഡ് കാരണം ചിത്രീകരണം നിർത്തിവെച്ചിരുന്നു. എന്നാൽ, അത്‌രംഗി രേ അവസാന ഷെഡ്യൂളിലാണെന്നും ഡൽഹിയിലാണ് സിനിമയുടെ ഷൂട്ടിങ്ങ് നടക്കുന്നതെന്നും നടൻ ഇൻസ്റ്റഗ്രാമിലൂടെ അറിയിച്ചു.
- " class="align-text-top noRightClick twitterSection" data="
">
ആനന്ദ് എല്‍. റായ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അക്ഷയ് കുമാറും പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. ബോളിവുഡ് നടന്‍റെ 130-ാമത്തെ സിനിമ കൂടിയാണിത്. 2013ല്‍ പുറത്തിറങ്ങിയ രാഞ്ച്നയിൽ ആനന്ദ് സംവിധായകനായപ്പോൾ ധനുഷായിരുന്നു നായകൻ.
രാഞ്ച്നക്ക് ശേഷം സംവിധായകൻ- നായകൻ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുമ്പോൾ എ.ആർ റഹ്‌മാന്‍റെ സംഗീതവും അത്‌രംഗി രെയിൽ ആവർത്തിക്കുന്നു. ദേശീയ അവാർഡ് ജേതാവായ ഹിമാന്‍ഷു ശര്‍മയാണ് ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കുന്നത്. അടുത്ത വർഷം ഫെബ്രുവരിയിൽ അത്‌രംഗി രെ റിലീസിനെത്തും.