Gehraiyaan Trailer: ദീപിക പദുകോണ്‍, സിദ്ദന്‍റ് ചതുര്‍വേദി, അനന്യ പാണ്ഡെ, ധൈര്യ കര്‍വ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഷകുന്‍ ബത്ര സംവിധാനം ചെയ്യുന്ന 'ഗെഹ്രൈയാന്‍റെ' ട്രെയ്‌ലര്‍ പുറത്തിറങ്ങി. നീണ്ട കാത്തിരിപ്പിനൊടുവിലാണ് ട്രെയ്‌ലര്‍ പ്രേക്ഷകര്‍ക്ക് മുമ്പിലെത്തിയത്. മിനിറ്റുകള്‍ക്കകം തന്നെ ഒരു ദശ ലക്ഷത്തിലധികം കാഴ്‌ചക്കാരാണ് 'ഗെഹ്രൈയാന്‍' ട്രെയ്‌ലര്‍ കണ്ടിരിക്കുന്നത്.
- " class="align-text-top noRightClick twitterSection" data="">
Gehraiyaan theme: ആധുനിക കാലത്തെ ബന്ധങ്ങളിലേയ്‌ക്കും ജീവിത കാഴ്‌ചപ്പാടുകളിലേയ്‌ക്കുമാണ് ട്രെയ്‌ലര്‍ നമ്മെ കൂട്ടിക്കൊണ്ട് പോകുന്നത്. വിവാഹിത ആണെങ്കിലും ദീപിക പദുക്കോൺ (അലിസ) ധൈര്യ കർവയോടൊപ്പമുള്ള ജീവിതത്തില്‍ സന്തോഷവതിയല്ല. അനന്യ പാണ്ഡേ (ടിയ) സിദ്ധാന്ത് ചതുർവേദിയെ (സെയ്‌നുമായി) വിവാഹം കഴിക്കാൻ പോകുന്നു. അലിസയും സെയ്‌നും പരസ്‌പരം അടുക്കുന്നതോടെ ഇവര്‍ നാലുപേരും തമ്മിലുള്ള ബന്ധങ്ങള്‍ സങ്കീർണതകളിലേക്ക് പോകുന്നു. ഇതാണ് ട്രെയ്‌ലറില്‍ ദൃശ്യവത്‌ക്കരിക്കുന്നത്.
Gehraiyaan release date: റൊമാന്‍റിക് ഡ്രാമ വിഭാഗത്തില്‍ ഒരുങ്ങുന്ന ചിത്രം ജനുവരി 25ന് ഒടിടി പ്ലാറ്റ്‌ഫോമിലൂടെയാണ് പ്രേക്ഷകര്‍ക്ക് മുമ്പിലെത്തുന്നത്. സങ്കീര്‍ണതകള്‍ നിറഞ്ഞ ആധുനിക ബന്ധങ്ങളുടെ ആഴങ്ങളിലേയ്‌ക്ക് ചിത്രം സഞ്ചരിക്കുന്നത്.
Karan Johar about Gehraiyaan : ആധുനിക ബന്ധങ്ങളുടെ സത്യസന്ധമായ നിരീക്ഷണമാണ് 'ഗെഹ്രൈയാന്‍' എന്നാണ് ചിത്രത്തിന്‍റെ സഹനിര്‍മാതാക്കളിലൊരാളായ കരണ്‍ ജോഹറുടെ അഭിപ്രായം. മനുഷ്യ വികാരങ്ങളുടെ സങ്കീര്‍ണതകളെ അതിമനോഹരമായാണ് 'ഗെഹ്രൈയാനെ' ഷകുന്‍ ബത്ര ചിത്രീകരിച്ചിരിക്കുന്നത് എന്നാണ് കരണ്‍ ജോഹര്‍ മുമ്പൊരിക്കല്‍ പറഞ്ഞത്.
Shakun Batra's view about Gehraiyaan: ആധുനിക ബന്ധങ്ങളുടെ സങ്കീര്‍ണതകളിലേക്കുള്ള ഒരു യാത്രയാണ് 'ഗെഹ്രൈയാന്‍' എന്നാണ് സംവിധായകന്‍ പറയുന്നത്. ജീവിതത്തിലെ മുന്നോട്ടുള്ള ഓരോ വഴികളിലും നാം എടുക്കുന്ന തീരുമാനങ്ങള്‍ നമ്മെയും നമുക്ക് ചുറ്റുമുള്ളവരെയും എപ്രകാരം ബാധിക്കുമെന്നും അതിലൂടെ മനുഷ്യനുണ്ടാകുന്ന വികാരവിചാരങ്ങളുമാണ് ചിത്രമെന്ന് ബത്ര പറയുന്നു.
Gehraiyaan shooting: രജത് കപൂര്‍, നസറുദ്ദീന്‍ ഷാ എന്നിവരും ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 2020ലാണ് ചിത്രത്തിന്‍റെ ഷൂട്ടിങ് ആരംഭിച്ചത്. ഗോവ, മുംബൈ, അലിബാഗ് എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം.