ETV Bharat / sitara

രൺവീർ സിംഗിന്‍റെ സർക്കസിൽ ദീപിക കാമിയോ റോളിൽ - രൺവീർ സിംഗിനൊപ്പം ദീപിക സിനിമ വാർത്ത

83 എന്ന ബയോപിക് ചിത്രത്തിന് പുറമെ ദീപിക- രൺവീർ ജോഡി വിവാഹത്തിന് ശേഷം വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് സർക്കസ്. ചിത്രത്തിൽ ദീപിക സ്പെഷ്യൽ അപ്പിയറൻസിലെത്തും. വില്യം ഷേക്സ്പിയറിന്‍റെ കോമഡി ഓഫ് എറേഴ്സ് എന്ന നാടകത്തെ ആസ്പദമാക്കിയാണ് സർക്കസ് ഒരുക്കുന്നത്.

deepika in ranveer cirkus news  ranveer deepika in cirkus news  deepika padukone in ranveer singh cirkus news  ranveer deepika films news  deepika padukone latest news  ranveer singh latest news  രൺവീർ സിംഗ് സർക്കസ് സിനിമ വാർത്ത  രോഹിത് ഷെട്ടി രൺവീർ സിംഗ് സിനിമ വാർത്ത  രൺവീർ സിംഗിനൊപ്പം ദീപിക സിനിമ വാർത്ത  ദീപിക കാമിയോ റോളിൽ വാർത്ത
രൺവീർ സിംഗിന്‍റെ സർക്കസിൽ ദീപിക കാമിയോ റോളിൽ
author img

By

Published : Feb 19, 2021, 3:32 PM IST

ഹൈദരാബാദ്: രൺവീർ സിംഗിന്‍റെ സർക്കസിൽ ദീപിക പദുകോണുമെത്തും. രോഹിത് ഷെട്ടി സംവിധാനം ചെയ്യുന്ന ബോളിവുഡ് ചിത്രത്തിൽ ദീപിക കാമിയോ റോളിലെത്തുമെന്നാണ് റിപ്പോർട്ടുകൾ. ഇതോടെ വിവാഹത്തിന് ശേഷം ദീപിക- രൺവീർ ജോഡി ഒരുമിച്ച് സ്‌ക്രീനിലെത്തുന്ന രണ്ടാമത്തെ ചിത്രമാണ് സർക്കസ്.

വില്യം ഷേക്സ്പിയറിന്‍റെ കോമഡി ഓഫ് എറേഴ്സ് എന്ന നാടകത്തിനെ ആസ്‌പദമാക്കിയാണ് സർക്കസ് ഒരുക്കുന്നത്. ചിത്രത്തിൽ രൺവീറിനൊപ്പം പൂജ ഹെഗ്‌ഡെ, ജാക്വലിൻ ഫെർണാണ്ടസ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. കൂടാതെ, വരുൺ ശർമ, ജോണി ലിവർ, സഞ്ജയ് മിശ്ര, സിദ്ധാർത്ഥ ജാദവ് താരങ്ങളും സർക്കസിൽ അണിനിരക്കുന്നുണ്ട്. ഈ വർഷം സമ്മർ റിലീസായി തിയേറ്ററുകളിലെത്തുന്ന ബോളിവുഡ് ചിത്രത്തിൽ ദീപിക പദുകോൺ ഒരു പാട്ട് രംഗത്ത് അഭിനയിക്കുന്നുവെന്നാണ് റിപ്പോർട്ട്.

കഴിഞ്ഞ നവംബറിൽ മുംബൈയിലായിരുന്നു സർക്കസിന്‍റെ ഷൂട്ട് നടന്നത്. കൂടാതെ, ഊട്ടി, ഗോവ എന്നിവിടങ്ങളിലായി ഇനി ചിത്രീകരണം പൂർത്തിയാക്കാനുണ്ട്. ഷേക്‌സിപിയറിന്‍റെ കോമഡി ഓഫ് എറേഴ്സ് നാടകത്തെ നേരത്തെയും ഹിന്ദിയിൽ സിനിമയാക്കിയിട്ടുണ്ട്. 1982ൽ ഗുൽസാർ സംവിധാനം ചെയ്‌ത അംഗൂർ എന്ന ചിത്രത്തിൽ സഞ്ജീവ് കുമാർ, ദേവൻ വർമ എന്നിവരായിരുന്നു മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.