ദീപാവലി ആശംസകള്‍ നേര്‍ന്നുകൊണ്ട് കഴിഞ്ഞ ദിവസം ക്രിക്കറ്റ് താരം വിരാട് കോഹ്ലി ട്വിറ്ററില്‍ ഒരു വീഡിയോ പോസ്റ്റ് ചെയ്‌തിരുന്നു. വീഡിയോയില്‍ ദീപാവലി ആഘോഷിക്കാന്‍ പടക്കങ്ങള്‍ ഉപയോഗിക്കാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും വിരാട് പറഞ്ഞിരുന്നു. ഈ വാക്കുകളില്‍ പ്രതിഷേധിച്ചാണ് നിരവധി പേര്‍ ട്വിറ്ററില്‍ വിരാടിന്‍റെ വീഡിയോ പങ്കുവെച്ച് മോശമായ രീതിയില്‍ റീ ട്വീറ്റ് നടത്തിയത്.
നടിയും താരത്തിന്‍റെ ഭാര്യയുമായ അനുഷ്‌ക ശര്‍മക്ക് നേരെയും സൈബര്‍ ആക്രമണം നടക്കുന്നുണ്ട്. ഇരുവരെയും ടാഗ് ചെയ്‌ത് കൊണ്ടാണ് ട്വിറ്ററിലൂടെ സൈബര്‍ ആക്രമണം നടക്കുന്നത്. 'അനുഷ്‌ക്ക നിന്‍റെ നായയെ അടക്കി നിര്‍ത്തിക്കോ' എന്നതിന്‍റെ ഹിന്ദിയിലുള്ള കാമ്പയിനാണ് ഇതില്‍ വ്യാപകമായി പ്രചരിച്ചത്. #anushkaയും ഇക്കൂട്ടത്തില്‍ ഉണ്ട്.
-
Happy Diwali 🙏🏻 pic.twitter.com/USLnZnMwzT
— Virat Kohli (@imVkohli) November 14, 2020 " class="align-text-top noRightClick twitterSection" data="
">Happy Diwali 🙏🏻 pic.twitter.com/USLnZnMwzT
— Virat Kohli (@imVkohli) November 14, 2020Happy Diwali 🙏🏻 pic.twitter.com/USLnZnMwzT
— Virat Kohli (@imVkohli) November 14, 2020
-
Why do they always have issue with Hindu festivals whether it's Diwali or Holi pic.twitter.com/GdKKCc7C6Q
— Hardik (@Humor_Silly) November 14, 2020 " class="align-text-top noRightClick twitterSection" data="
">Why do they always have issue with Hindu festivals whether it's Diwali or Holi pic.twitter.com/GdKKCc7C6Q
— Hardik (@Humor_Silly) November 14, 2020Why do they always have issue with Hindu festivals whether it's Diwali or Holi pic.twitter.com/GdKKCc7C6Q
— Hardik (@Humor_Silly) November 14, 2020
പരിസ്ഥിതിക്ക് ദോഷകരമാകുമെന്നതിനാല്‍ ഇത്തവണത്തെ ദീപാവലി ആഘോഷങ്ങളില്‍ പടക്കങ്ങളും മറ്റും ഉപയോഗിക്കരുതെന്നാണ് വിരാട് കോഹ്ലി വീഡിയോയിലൂടെ ആവശ്യപ്പെട്ടത്. പടക്കങ്ങള്‍ പൊട്ടിക്കുന്ന വീഡിയോ എടുത്തശേഷം വിരാടിനെയും അനുഷ്‌കയെയും ടാഗ് ചെയ്‌തും ചിലര്‍ പ്രതിഷേധിച്ചിരുന്നു. അതേസമയം താരദമ്പതികള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് സ്റ്റാന്‍ഡ് വിത്ത് വിരാട് കോഹ്ലി എന്ന ഹാഷ്ടാഗും ട്വിറ്ററില്‍ പ്രചരിക്കുന്നുണ്ട്.