ബോളിവുഡ് കിങ് ഖാന്‍ ഷാരൂഖ് ആരാധകര്‍ക്കായി ഒരു ഗംഭീര മത്സരം ഒരുക്കിയിരിക്കുകയാണ്. മത്സരത്തില്‍ നിന്ന് തെരഞ്ഞെടുക്കപ്പെടുന്ന വിജയിക്ക് സമ്മാനമായി ലഭിക്കുക കിങ് ഖാന്‍റെ ഡല്‍ഹിയിലെ ആഡംബര വസതിയില്‍ ഒരു ദിവസത്തെ സ്വപ്നതുല്യമായ താമസമാണ്. മത്സരം സംബന്ധിച്ച വിശദാംശങ്ങളും തന്‍റെ ആഡംബര വസതിയുടെ വീഡിയോയും ചിത്രങ്ങളും ഷാരൂഖും ഭാര്യ ഗൗരിയും സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചു.
'ഓപ്പണ്‍ ആം വെല്‍ക്കം' അഥവാ ഇരു കൈയ്യും നീട്ടിയുള്ള സ്വീകരണം എന്ന വിഷയത്തെ കുറിച്ച് മനോഹരമായ സൃഷ്ടിക്കള്‍ എഴുതി അയക്കുകയാണ് കിങ് ഖാന്‍റെ വിശേഷ സമ്മാനം ആസ്വദിക്കാന്‍ താത്പര്യപ്പെടുന്നവര്‍ ആദ്യം ചെയ്യേണ്ടത്. നവംബര്‍ 30 വരെ എന്‍ട്രികള്‍ സമര്‍പ്പിക്കാം. മത്സരത്തില്‍ വിജയിക്കുന്ന വ്യക്തിക്ക് പ്രിയപ്പെട്ട ഒരാള്‍ക്ക് ഒപ്പം ഒരുദിനം കിങ് ഖാന്‍റെ ആഡംബര ബംഗ്ലാവില്‍ ചിലവഴിക്കാം. ഷാരൂഖ് കുടുംബത്തിന്‍റെ ഇഷ്ടവിഭവങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള ആഡംബര പൂര്‍ണമായ ഡിന്നറും വിജയിക്ക് വേണ്ടി ഒരുക്കിയിരിക്കും. ഒപ്പം ഷാരൂഖിന്‍റെ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളും കണ്ട് ആസ്വദിക്കാം. 'ഓപ്പണ്‍ ആം വെല്‍ക്കം' എന്ന് പേരിട്ടിരിക്കുന്ന മത്സരം വെക്കേഷന്‍ റെന്‍റല്‍ ഓണ്‍ലൈന്‍ കമ്പനിയായ എയര്‍ ബിഎന്‍ബിയുമായി ചേര്‍ന്നാണ് താരകുടുംബം സംഘടിപ്പിക്കുന്നത്.
- " class="align-text-top noRightClick twitterSection" data="
">
- " class="align-text-top noRightClick twitterSection" data="
">
'ഞങ്ങളുടെ ഡല്‍ഹിയിലെ വീട് ഗൗരിഖാന്‍ റീഡിസൈന്‍ ചെയ്യുകയും നൊസ്റ്റാള്‍ജിയയും പ്രണയവും കൊണ്ട് അതിമനോഹരമാക്കുകയും ചെയ്‌തതാണ്. ഞങ്ങളുടെ ആദ്യകാലത്തെ നിരവധി ഓര്‍മകള്‍ ഇവിടെയുണ്ട്... ഡല്‍ഹി നഗരത്തിന് ഞങ്ങളുടെ ഹൃദയത്തില്‍ ഒരു പ്രത്യേക സ്ഥാനമുണ്ട്. ഞങ്ങളുടെ ഗസ്റ്റാവാനുള്ള ഒരു അവസരമാണ് ഇപ്പോള്‍ ഞങ്ങള്‍ ഒരുക്കുന്നത്...' കിങ് ഖാന്‍ കുറിച്ചു. ഡല്‍ഹിയിലെ പഞ്ച്ശീല്‍ പാര്‍ക്കിന് സമീപമാണ് ഷാരൂഖിന്‍റെ ആഡംബര വസതി സ്ഥിതിചെയ്യുന്നത്.