ETV Bharat / sitara

ബോളിവുഡ് നടനും ടെലിവിഷൻ താരവുമായ ബിക്രംജീത് കന്‍വര്‍പാല്‍ കൊവിഡ് ബാധിച്ച് മരിച്ചു

റോക്കറ്റ് സിംഗ്: സെയിൽസ്മാൻ ഓഫ് ദി ഇയർ, ക്രീച്ചർ 3ഡി, ഹൊറർ സ്റ്റോറി, പ്രേം രതന്‍ ധന്‍ പായോ, മര്‍ഡര്‍ ടു, ദി ഖാസി അറ്റാക്ക്, ടു സ്റ്റേറ്റ്സ് ചിത്രങ്ങളിലൂടെ ബോളിവുഡിൽ ശ്രദ്ധേയനായ താരമാണ് ബിക്രംജീത് കന്‍വര്‍പാല്‍.

ബോളിവുഡ് നടൻ ബിക്രംജീത് കന്‍വര്‍പാല്‍ കൊവിഡ് വാർത്ത  ടെലിവിഷൻ താരം ബിക്രംജീത് കന്‍വര്‍പാല്‍ കൊറോണ മരണം വാർത്ത  ബിക്രംജീത് കന്‍വര്‍പാല്‍ മരിച്ചു വാർത്ത  ബിക്രംജീത് കന്‍വര്‍പാല്‍ പുതിയ വാർത്ത മലയാളം  bikramjeet kanwarpal died of covid 19 news latest  bikramjeet kanwarpal bollywood death latest news  bollywood actor bikramjeet death latest news  bikramjeet malayalam news  tv actor bikramjeet corona death news  bollywood actor death 2021 covid news
ബോളിവുഡ് നടനും ടെലിവിഷൻ താരവുമായ ബിക്രംജീത് കന്‍വര്‍പാല്‍ കൊവിഡ് ബാധിച്ച് മരിച്ചു
author img

By

Published : May 1, 2021, 1:09 PM IST

സിനിമാ ടെലിവിഷൻ താരം ബിക്രംജീത് കന്‍വര്‍പാല്‍ കൊവിഡ് ബാധിച്ച് മരിച്ചു. 52 വയസായിരുന്നു. ബോളിവുഡ് സംവിധായകൻ വിക്രം ഭട്ടാണ് സമൂഹമാധ്യമങ്ങളിലൂടെ താരത്തിന്‍റെ മരണവാർത്ത അറിയിച്ചത്.

കൊവിഡിനെ തുടർന്ന് ബിക്രംജീത് ഏതാനും ദിവസങ്ങളായി ചികിത്സയിലായിരുന്നു. ഹിന്ദി ചലച്ചിത്ര താരം നീൽ നിതിൻ മുകേഷ്, രോഹിത് ബോസ് റോയ്, നടി റിച്ച ഛദ്ദ, സംവിധായകൻ അശോക് പണ്ഡിറ്റ് തുടങ്ങി നിരവധി പ്രമുഖർ താരത്തിന്‍റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി.

Also Read: പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി സാമൂഹിക മാധ്യമങ്ങള്‍ നീക്കി വച്ച് ആർആർആറും ജോൺ എബ്രഹാമും

സൈനികനായിരുന്ന ബിക്രംജീത് കന്‍വര്‍പാല്‍ 2002ൽ മേജറായി വിരമിക്കുകയും തൊട്ടടുത്ത വർഷം പേജ് 3 എന്ന ബോളിവുഡ് ചിത്രത്തിലൂടെ അഭിനയത്തിൽ അരങ്ങേറ്റം കുറിക്കുകയുമായിരുന്നു. റോക്കറ്റ് സിംഗ്: സെയിൽസ്മാൻ ഓഫ് ദി ഇയർ, ക്രീച്ചർ 3ഡി, ഹൊറർ സ്റ്റോറി, പ്രേം രതന്‍ ധന്‍ പായോ, മര്‍ഡര്‍ ടു, ദി ഖാസി അറ്റാക്ക്, ടു സ്റ്റേറ്റ്സ് തുടങ്ങി നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. കിസ്മത്, സിയാസാത്, യേ ഹേ ചാഹ്തേ, സ്പെഷ്യൽ ഒപിഎസ് തുടങ്ങിയ മിനി സ്ക്രീൻ പരമ്പരകളിലും ശ്രദ്ധേയ കഥാപാത്രമായെത്തി. 24 എന്ന ടെലിവിഷൻ പരമ്പരയിൽ അനിൽ കപൂറിനോടൊപ്പം സ്ക്രീൻ പങ്കിട്ടുണ്ട്.

  • And we lose another one... The happiest, most gentlemanly, always positive and smiling Major Bikramjeet... RIP 🥲 pic.twitter.com/JD46LeX6lk

    — Rohit Bose Roy (@rohitroy500) May 1, 2021 " class="align-text-top noRightClick twitterSection" data=" ">
  • Sad to hear about the demise of actor Major Bikramjeet Kanwarpal this morning due to #Covid.
    A retired army officer, Kanwarpal had played supporting roles in many films and television serials.
    Heartfelt condolences to his family & near ones.

    ॐ शान्ति !
    🙏

    — Ashoke Pandit (@ashokepandit) May 1, 2021 " class="align-text-top noRightClick twitterSection" data=" ">

For All Latest Updates

TAGGED:

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.