ETV Bharat / sitara

മണികർണികയ്ക്ക് ശേഷം കങ്കണയുടെ കുതിര സവാരി - kangana ranaut horse latest news

'തലൈവിക്കായി ശരീരഭാരം വർധിപ്പിച്ചതിനാൽ നീണ്ട നാളായി കുതിരസവാരി നടത്താനായിരുന്നില്ല'

കങ്കണയുടെ കുതിര സവാരി വാർത്ത  കങ്കണ കുതിരപ്പുറത്ത് പുതിയ വാർത്തട  കങ്കണ റണൗട്ട് കുതിര മണികർണിക വാർത്ത  horse riding video news  horse riding kangana ranaut news  kangana ranaut horse latest news  manikarnika kangana ranaut latest news
മണികർണികക്ക് ശേഷം കങ്കണയുടെ കുതിര സവാരി
author img

By

Published : Jun 13, 2021, 1:33 PM IST

മണികർണികയിലൂടെ മികച്ച നടിക്കുള്ള 2019ലെ ദേശീയ പുരസ്‌കാരത്തിന് അര്‍ഹയായ താരമാണ് ബോളിവുഡ് നടി കങ്കണ റണാവത്ത്. ഝാൻസി റാണിയുടെ ചരിത്രകഥ പറഞ്ഞ ചിത്രത്തിൽ കുതിരപ്പുറത്ത് ഇരുന്നുള്ള താരത്തിന്‍റെ യുദ്ധ അഭ്യാസമുറകളും ശ്രദ്ധിക്കപ്പെട്ടിരുന്നു.

അതേ സമയം, കുതിരപ്പുറത്ത് വാളുമായിരിക്കുന്ന ഒരു ചിത്രം കങ്കണ പോസ്റ്റ് ചെയ്‌തപ്പോൾ പ്രശാന്ത് ഭൂഷൺ അടക്കമുള്ളവർ ട്രോളിയതും വാർത്തകളിൽ ഇടംപിടിച്ചു. ഇപ്പോഴിതാ, തന്‍റെ ഒഴിവുദിവസത്തിൽ കുതിരപ്പുറത്ത് യാത്ര ചെയ്യുന്ന വീഡിയോ കങ്കണ പുറത്തുവിട്ടിരിക്കുകയാണ്.

'ഇന്ന് രാവിലെ കുതിരസവാരിയിൽ,' എന്ന കാപ്ഷനോടെയാണ് ഇൻസ്റ്റഗ്രാമിൽ നടി വീഡിയോ പങ്കുവച്ചത്. മുംബൈയിൽ മഴ നിന്നതോടെ, ഒരിടവേളയ്ക്കുശേഷം കുതിരസവാരിയിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് നടി.

Also Read: കങ്കണ റണാവത്തിന്‍റെ ബോഡി ഗാര്‍ഡ് ബലാത്സംഗ കേസില്‍ അറസ്റ്റില്‍

'തലൈവിക്കായി എനിക്ക് നന്നായി ശരീരഭാരം ഉയർത്തേണ്ടി വന്നു. എന്നാൽ, നീണ്ട കാലത്തിന് ശേഷം വീണ്ടും കുതിരസവാരി നടത്തിയതിനാൽ സന്തോഷമായി.

സംസാരശേഷിയില്ലാത്ത മൃഗങ്ങളുമായി ഹൃദയമിടിപ്പ് കൊണ്ട് സംവദിക്കുക എന്നത് ഒരു അപൂർവ ബന്ധമാണ്,' എന്നും താരം വീഡിയോയ്‌ക്കൊപ്പം കുറിച്ചു. കഴിഞ്ഞ ദിവസം ചെടികൾ വച്ചുപിടിപ്പിക്കുന്ന വീഡിയോയും കങ്കണ റണാവത്ത് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.