ETV Bharat / sitara

മരുമകളും ചെറുമകളും ആശുപത്രി വിട്ടു; ഈറൻ കണ്ണുകളോടെ ബിഗ് ബി - nanavati hospital mumbai

ഐശ്വര്യറായിയും മകൾ ആരാധ്യ ബച്ചനും കൊവിഡ് ഭേദമായി ആശുപത്രി വിട്ട സന്തോഷത്തെ ഈറൻ കണ്ണുകളോടെയാണ് അമിതാഭ് ബച്ചൻ സ്വീകരിച്ചത്

കൊവിഡ് ബിഗ് ബി  നാനാവതി ആശുപത്രിയില്‍  Aishwarya, Aaradhya covid 19  corona amitabh bachchan  big b  abhishek bachchan  nanavati hospital mumbai  ഈറൻ കണ്ണുകളോടെ ബിഗ് ബി
മരുമകളും ചെറുമകളും ആശുപത്രി വിട്ടു
author img

By

Published : Jul 28, 2020, 4:43 PM IST

ആനന്ദത്തിന്‍റെയും ആശ്വാസത്തിന്‍റെയും കണ്ണുനീർ, തന്‍റെ പേരക്കുട്ടിയും മരുമകളും കൊവിഡ് മുക്തരായി ആശുപത്രി വിട്ടതിന്‍റെ സന്തോഷത്തിലാണ് ബോളിവുഡിന്‍റെ ബിഗ് ബി. ''എന്‍റെ കുഞ്ഞു പേരക്കുട്ടിയും മരുമകളും ആശുപത്രിവിട്ടെന്ന വാർത്ത കേട്ടപ്പോൾ, എന്‍റെ കണ്ണുനീര്‍ പിടിച്ചുനിര്‍ത്താനായില്ല. ദൈവമേ, അങ്ങയുടെ കാരുണ്യം അപാരമാണ്,'' അമിതാഭ് ബച്ചന്‍ ട്വീറ്റ് ചെയ്‌തു.

  • T 3607 - T 3607 - अपनी छोटी बिटिया , और बहुरानी को ,अस्पताल से मुक्ति मिलने पर ; मैं रोक ना पाया अपने आंसू 🙏
    प्रभु तेरी कृपा अपार , अपरम्पार 🙏🙏

    — Amitabh Bachchan (@SrBachchan) July 27, 2020 " class="align-text-top noRightClick twitterSection" data=" ">

ഐശ്വര്യറായിയും മകൾ ആരാധ്യ ബച്ചനും കൊവിഡ് ഭേദമായി ആശുപത്രി വിട്ടെന്നും ഇനി ഇരുവരും വീട്ടിൽ കഴിയുമെന്നും ഭർത്താവും നടനുമായ അഭിഷേക് ബച്ചൻ കഴിഞ്ഞ ദിവസം ട്വിറ്ററിലൂടെ അറിയിച്ചിരുന്നു. എന്നാൽ, കൊവിഡ് പോസിറ്റീവായി ചികിത്സയിൽ കഴിയുന്ന അമിതാഭ് ബച്ചനും അഭിഷേക് ബച്ചനും നാനാവതി ആശുപത്രിയില്‍ തന്നെ തുടരുമെന്നും അദ്ദേഹം ട്വീറ്റിൽ വ്യക്തമാക്കിയിരുന്നു.

ഈ മാസം 11നാണ് ബിഗ് ബിക്കും മകൻ അഭിഷേക് ബച്ചനും കൊവിഡ് സ്ഥിരീകരിച്ചത്. തുടർന്ന് ഐശ്വര്യ റായിയുടെയും മകള്‍ ആരാധ്യയുടെയും പരിശോധനാ ഫലം പോസിറ്റീവെന്ന് കണ്ടെത്തി. ഇരുവരും തുടക്കത്തിൽ വീട്ടില്‍ ഐസൊലേഷനിലായിരുന്നെങ്കിലും ജൂലൈ 17ന് ഇവരെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.